മൂന്നാറില്‍ കൈയേറ്റത്തിന് നേതൃത്വം നല്‍കുന്നത് സി.പി.എം: ചെന്നിത്തല
തൃശൂര്‍: മൂന്നാറില്‍ കൈയേറ്റത്തിന് നേതൃത്വം നല്‍കുന്നത് സി.പി.എം ആണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എം മന്ത്രിമാരാണ് കൈയേറ്റം പ്രോത്സാഹിപ്പിക്കുന്നത്.
കൈയേറ്റക്കാരെ സഹായിക്കാന്‍ സി.പി.എം മത്സരിക്കുകയാണ്. സബ്കലക്ടറെ മാറ്റാനുള്ള നീക്കം ശരിയല്ലെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല തൃശൂരില്‍ ആവശ്യപ്പെട്ടു.
17ന് ചേരുന്ന കെ.പി.സി.സി യോഗത്തില്‍ മൂന്നാറിലെ കൈയേറ്റം ചര്‍ച്ച ചെയ്തു പ്രക്ഷോഭപരിപാടികള്‍ ആലോചിക്കും. തൃശൂരിലെ അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് മുതുവറയില്‍ നിരാഹാര സമരം നടത്തുന്ന അനില്‍ അക്കര എം.എല്‍.എയെ പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു.
അടാട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് നിയമ വിരുദ്ധമാണെന്നും ജില്ലാ, പ്രാഥമിക സഹകരണ സംഘം ഭരണസമിതികള്‍ പിരിച്ചുവിടാനുള്ള ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."