HOME
DETAILS

ജെറ്റ് എയര്‍വേയ്‌സ്: പുലരുന്നത് കാലത്തിന്റെ കാവ്യനീതി

  
backup
March 19 2019 | 23:03 PM

%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b2

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുമ്പോള്‍ പുലരുന്നത് കാലത്തിന്റെ കാവ്യനീതി. 8,200 കോടിയാണ് നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ കടം. വാടക നല്‍കാത്തതിനാല്‍ 40 വിമാനങ്ങള്‍ കമ്പനികള്‍ കൊണ്ടുപോയി.
വഞ്ചിച്ചും കൊല്ലിച്ചുമാണ് ഡല്‍ഹിയിലെ ചെറിയ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേയ്‌സ് എന്ന തന്റെ വിമാന സര്‍വിസ് കമ്പനി പടുത്തുയര്‍ത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനി ഉടമയും മലയാളിയുമായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ തഖിയുദ്ദീന്‍ വാഹിദിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ നരേഷ് ഗോയലായിരുന്നുവെന്ന് ആരോപണം ശക്തമാണ്. അക്കാലത്ത് നരേഷ് ഗോയലായിരുന്നു തഖിയൂദ്ദീന്റെ പ്രധാന എതിരാളി. ഇതു സംബന്ധിച്ച് രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകരിലൊരാളായ ജോസി ജോസഫ് 'എ ഫിയസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്: ദ ഹിഡണ്‍ ബിസിനസ് ഓഫ് ഡമോക്രസി ഇന്‍ ഇന്ത്യ' പുസ്തകത്തില്‍ പറയുന്നുണ്ട്.
1995 നവംബര്‍ 13ന് രാത്രി ഒന്‍പതരയോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമ തഖിയുദ്ദീന്‍ വാഹിദ് ബോംബെ ബാന്ദ്രയിലെ ഓഫിസില്‍നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ കൊല്ലപ്പെടുന്നത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തഖിയുദ്ദീനെ ദാവൂദിന്റെ എതിര്‍വിഭാഗമായ ഛോട്ടാരാജന്‍ സംഘം കൊലപ്പെടുത്തിയെന്നായിരുന്നു പൊലിസ് കഥ.
രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിനു നല്‍കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് പൊലിസ് അന്വേഷിച്ചത്.
തഖിയുദ്ദീന്‍ ബോംബെയില്‍ ട്രാവല്‍സ് നടത്തിയിരുന്ന കാലത്തുതന്നെ നരേഷ് ഗോയല്‍ എതിരാളിയായി ഉണ്ടായിരുന്നു. ഗള്‍ഫ് എയറിന്റെ ജനറല്‍ സെയില്‍ ഏജന്റിനെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോള്‍ നിലവില്‍ ഗള്‍ഫ് എയറിന്റെ 75 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്ന ഈസ്റ്റ് വെസ്റ്റിനു തന്നെ ലഭിക്കുമെന്ന് തഖിയുദ്ദീന് ഉറപ്പായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ചെറിയ ട്രാവല്‍ ഏജന്‍സിയായിരുന്ന നരേഷ് ഗോയലിന്റെ ജെറ്റ് എയറിനായിരുന്നു അതു ലഭിച്ചത്. 1990ല്‍ ഈസ്റ്റ് വെസ്റ്റ് വിമാന സര്‍വിസ് കമ്പനി തുടങ്ങി. ആഭ്യന്തര റൂട്ടുകളില്‍ ബിസിനസ് ക്ലാസുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ മലേഷ്യയില്‍നിന്ന് മൂന്ന് 737-400 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ തഖിയുദ്ദീന്‍ അഡ്വാന്‍സ് നല്‍കി. എന്നാല്‍ വിചിത്രമായ എതിര്‍പ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രംഗത്തുവന്നു. ഇത്തരം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് പരിചയമില്ലാത്തതിനാല്‍ എയര്‍ ക്രാഫ്റ്റിന്റെ അതീവരഹസ്യ സ്വഭാവമുള്ള ബ്ലൂ പ്രിന്റ് അടക്കമുള്ള രേഖകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായതിനാല്‍ മലേഷ്യന്‍ കമ്പനി അതിനു തയാറായില്ല. തഖിയുദ്ദീന്‍ എല്ലാ ശ്രമങ്ങളും നടത്തി, നടന്നില്ല. ആഴ്ചകള്‍ക്കുള്ളില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ എതിര്‍പ്പില്ലാതെ അതേ വിമാനങ്ങള്‍ പെയിന്റ് മാറ്റി ജെറ്റ് എയര്‍വേയ്‌സ് ഇന്ത്യയിലെത്തിച്ചു.
ഗോയലായിരുന്നു പിന്നില്‍. തഖിയുദ്ദീന്റെ ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ജെറ്റ് എയര്‍വേയ്‌സില്‍ ഗോയലിന്റെ വിശ്വസ്ഥനായിരുന്ന മലയാളി ദാമോദരനെ നിയോഗിച്ചതായിരുന്നു മറ്റൊന്ന്. ഗോയലുമായി തെറ്റിപ്പിരിഞ്ഞെന്ന് ധരിപ്പിച്ച് ദാമോദരന്‍ ഈസ്റ്റ് വെസ്റ്റില്‍ ചേര്‍ന്നു. മാസങ്ങള്‍ കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം ആകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ യു.എ.ഇയുടെ എമിറേറ്റ്‌സുമായി തഖിയുദ്ദീന്‍ ധാരണാപത്രം ഒപ്പിട്ടു. അതോടെ വിദേശ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരാര്‍ റദ്ദാക്കേണ്ടി വന്നു. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സിന് കുവൈത്ത് എയര്‍വേയ്‌സില്‍ നിന്നും ഗള്‍ഫ് എയര്‍വേയ്‌സില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തടസമുണ്ടായില്ല. വൈകാതെ തഖിയുദ്ദീന്‍ കൊല്ലപ്പെട്ടു. എയര്‍ലൈന്‍സ് തകര്‍ന്നു. അതു നിലനിര്‍ത്താന്‍ തഖിയുദ്ദീന്റെ സഹോദരന്‍ ഫൈസല്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
തഖിയുദ്ദീന്റെ വിയോഗത്തിനു ശേഷവും നരേഷ് ഗോയല്‍ ഈസ്റ്റ് വെസ്റ്റിന് പിന്നാലെയുണ്ടായിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഈസ്റ്റ് വെസ്റ്റിനെ രക്ഷിക്കാന്‍ ഫൈസല്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
അന്ന് വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിം സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് തന്നെ വഞ്ചിച്ചുവെന്ന് ഫൈസല്‍ പറയുന്നു. 2001ല്‍ തന്നെ അക്കാലത്ത് ഇന്റലിജന്‍സ് ബ്യൂറോ ചീഫായിരുന്ന കെ.പി സിങ്, ജോയിന്‍ ഡയറക്ടര്‍ അന്‍ജാന്‍ ഘോഷ് എന്നിവര്‍ ആഭ്യന്തര മന്ത്രാലയം ജോയിന്‍ സെക്രട്ടറിയായിരുന്ന സംഗീത ഗെയ്‌റോലയ്ക്ക് കത്തു നല്‍കി. നരേഷ് ഗോയല്‍ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമായി നടത്തുന്ന ചില സാമ്പത്തിക സെറ്റില്‍മെന്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളുടെ വിവരങ്ങളായിരുന്നു അത്.
തഖിയുദ്ദീനെ കൊലപ്പെടുത്തിയതിനുള്ള പണമായിരുന്നു അത്. ജെറ്റ് എയര്‍വേയ്‌സില്‍ ദാവൂദിന്റെ ബിനാമി നിക്ഷേപമുണ്ടെന്നായിരുന്നു കത്തിലെ കാതല്‍. 2001 ഡിസംബറില്‍ കത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ലമെന്റ് ഇളകി. ഗോയലിന്റെ ദാവൂദ് ബന്ധം സംബന്ധിച്ച തെളിവുകള്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അദ്വാനിക്ക് കൈമാറി. അദ്വാനി ഒന്നും ചെയ്തില്ല. അദ്വാനി ആഭ്യന്തരമന്ത്രിയും രാജീവ് പ്രതാപ് റൂഡി വ്യോമയാന മന്ത്രിയും ആയിരിക്കുമ്പോള്‍ തന്നെ ജെറ്റിന് വീണ്ടും സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago