ജിന്ന് ചികിത്സ: അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് മര്‍ക്കസുദ്ദഅ്‌വ വിഭാഗം
കോഴിക്കോട്: കരുളായിയിലെ ജിന്ന് ചികിത്സയുമായി ബന്ധപ്പെട്ട് മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും തര്‍ക്കം. ഫിറോസ് എന്ന യുവാവിന്റെ മരണത്തിന് കാരണമായ ജിന്ന് ചികിത്സയെ പത്രപ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞ ഔദ്യാഗിക വിഭാഗം ആത്മീയ ചികിത്സക്ക് പിന്നിലുള്ളവരെ രക്ഷപ്പെടുത്തുന്നതിന് കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ഐ.എസ്.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ജിന്ന് ചികിത്സയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും ഫിറോസിന്റെ മരണത്തിന് മുന്‍പുള്ള ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഫിറോസിനെ ചികത്സിച്ചിരുന്ന മഞ്ചേരി ചെരണിയിലെ ജിന്ന് കേന്ദ്രത്തിലെ നടത്തിപ്പുക്കാര്‍ക്കെതിരേ നിലവില്‍ കേസെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല. ആത്മീയ ചികിത്സാ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ചുള്ള വോയ്‌സ് ക്ലിപ്പിനെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പരിശോധിച്ച് ചികിത്സ നടത്തിയവര്‍ക്കെതിരേ കേസെടുക്കാവുന്നതാണ്. നിയമംകൊണ്ട് ഇത്തരം ചൂഷകരെ നിലക്കുനിര്‍ത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഇനിയും മരണങ്ങള്‍ ഉണ്ടാകും. ഇത്തരം ജിന്ന് ചികിത്സാ കേന്ദ്രങ്ങള്‍ സജീവമാണെന്നും ഇവര്‍ ആരോപിക്കുന്നു.
മഞ്ചേരിയിലെ ജിന്ന് ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദിലെ മൂന്നാം ഗ്രൂപ്പായ വിസ്ഡം ആണ് ആരോപണവിധേയര്‍. എന്നാല്‍ ഇവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ പക്ഷം. ജിന്ന് ചികിത്സയെ തള്ളിപ്പറഞ്ഞെങ്കിലും വിസ്ഡം ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് ഔദ്യാഗിക വിഭാഗത്തിന്റേതെന്നും ഇവര്‍ ആരോപിക്കുന്നു. ഇതോടെ മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ സംഘടനാ തര്‍ക്കത്തിനപ്പുറം ആശയ തര്‍ക്കവും രൂക്ഷമാകുകയാണ്.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാറലി അധ്യക്ഷനായി. ഡോ. അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, ജലീല്‍ വൈരംങ്കോട്, ജലീല്‍ മദനി വയനാട്, ഷബീബ് പി.കെ, മുഹ്‌സിന്‍ തൃപ്പനച്ചി, ഷമീര്‍ ഫലാഹി, അഫ്താശ് ചാലിയം, ഷാനവാസ് പറവന്നൂര്‍, അബ്ദുറഷീദ് അക്കര, ഷഫീഖ് മമ്പുറം, ഐ.വി അബ്ദുല്‍ ജലീല്‍, ഡോ. പി.ടി നൗഫല്‍, ഫിറോസ് കൊച്ചി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."