സി.പി.എമ്മിന് ഭരണവര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കാന്‍ രണ്ടുകോടി ചിലവില്‍ ലഘുലേഖ, ക്വാറന്റൈനിന് സര്‍ക്കാരിന് പണമില്ല: വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സി.പി.എമ്മിന്റെ ഭവന സന്ദര്‍ശനത്തിനായി ലഘുലേഖ തയ്യാറാക്കിയതു വഴി സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടരക്കോടി രൂപ ചിലവിട്ടാണ് പബ്ലിക് റിലേഷന്‍ വകുപ്പ് സര്‍ക്കാരിന്റ നേട്ടങ്ങള്‍ വിശദീകരിക്കുന്ന 75 ലക്ഷം
ലഘുലേഖകള്‍ അച്ചടിക്കുന്നത്. പ്രവാസികളുടെ ക്വാറന്റൈന് ചെലവ് പോലും വഹിക്കാന്‍ പണമില്ലെന്ന് പറയുമ്പോഴാണ് ഈ ധൂര്‍ത്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ 4 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്ത് കൊണ്ട് ഉമ്മന്‍ചാണ്ടി എഴുതിയ ലേഖനത്തിലാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രവാസികളുടെ ക്വാറന്റൈന് ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന് പറയുന്ന സര്‍ക്കാരിന് ഇത്തരം ധൂര്‍ത്തുകള്‍ ഒഴിവാക്കാനാവില്ലേ. സിപിഎം സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടുകയാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ബാറുകള്‍ തുറന്നത്, കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത്, പറയാന്‍ തക്കമുള്ള വികസന പദ്ധതി ഇല്ലാത്തത് തുടങ്ങിവയാണ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."