ഖത്വീബുമാര്‍ക്ക് ജുമുഅ മെസേജ് വെബ്‌സൈറ്റില്‍ ലഭ്യമാക്കും
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വുബാഅ് എല്ലാ വെള്ളിയാഴ്ചയും പള്ളികളില്‍ ഉല്‍ബോധനം നടത്താന്‍ ഖത്വീബുമാര്‍ക്ക് ജുമുഅ മെസേജ് നല്‍കും.
വെള്ളിയാഴ്ച ദിവസവും ജുമുഅ നിസ്‌കാരവും മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക ഭദ്രത നല്‍കുന്ന പ്രധാന ആരാധനാ കര്‍മമാണ്. സമുദായ നന്മക്കും വളര്‍ച്ചക്കും ഉപകാരപ്പെടുന്ന രീതിയില്‍ ഈ ഒത്തുകൂടലിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ഖത്വീബുമാരെ സജ്ജമാക്കുന്നതിന്റെ ഭാഗമാണ് ജുമുഅ മെസേജ്. എല്ലാ ആഴ്ചകളിലുമുള്ള ജുമുഅ മെസേജ് ംംം.വമറശമ.ശി എന്ന സൈറ്റില്‍ ലഭ്യമാണ്.
ലോക ജലദിനമായ മാര്‍ച്ച് 22ന് വെള്ളിയാഴ്ച കേരളത്തിലെ മുഴുവന്‍ പള്ളികളിലും ജുമുഅ മെസേജിന്റെ ഭാഗമായി ജല ഉപയോഗ ബോധവല്‍ക്കരണം നടക്കും. തുടര്‍ന്ന് പ്രധാനപ്പെട്ട ദിനങ്ങള്‍, അറിയിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ജുമുഅ മെസേജ് എല്ലാ ആഴ്ചകളിലും ജംഇയ്യത്തുല്‍ ഖുത്വുബാ തയാറാക്കുന്നതാണെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കേരളത്തിലെ എല്ലാ ഖത്വീബുമാര്‍ക്കും ഇന്‍സര്‍വിസ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുവാനും തൃശൂരില്‍ ചേര്‍ന്ന സംയുക്ത നേതൃസംഗമത്തില്‍ തീരുമാനിച്ചു.
മാര്‍ച്ച് 22ന് നടക്കുന്ന ജലം കാംപയിന്‍ വിജയിപ്പിക്കണമെന്നും സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ജംഇയ്യത്തുല്‍ ഖുത്വുബാ പ്രസിഡന്റ് ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."