വടക്കുമുറി ജങ്ഷന്‍ അപകടക്കെണിയാവുന്നു
പാലക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കണ്ണാടിക്ക് സമീപം വടക്കുമുറി ജങ്ഷനില്‍ അപകടം പതിവാകുന്നു. അടുത്തകാലത്തായി പത്തോളം പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി.
ഹയര്‍സെക്കന്ററി സ്‌കൂള്‍, ക്രോസ്‌റോഡ് എന്നിവയുള്ള ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം അപ്പുറത്ത് പ്രവേശിക്കാന്‍. സ്വകാര്യ ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് ബൈക്കുകള്‍ വാഹനങ്ങളെ മറികടന്ന് പായുന്നത് കാല്‍നടയാത്രക്കാര്‍ പാതമുറിച്ചുകടക്കുന്നതുമാണ് അപകടത്തിനിടയാക്കുന്നത്.
രണ്ടുമാസം മുമ്പ് രണ്ടുസംഭവങ്ങളിലായി ഒരു സ്ത്രീയും മറ്റൊരാളും വാഹനാപകടത്തിന് ഇരയായി മരിച്ചിരുന്നു. നിരവധി ബൈക്ക് യാത്രക്കാര്‍ക്കും മറ്റും പരിക്കേല്‍ക്കുകയുമുണ്ടായി. റോഡ് മുറിച്ചുകടന്ന സ്ത്രീയാണ് കാറിടിച്ച് മരിച്ചത്. ഇവിടെ തെരുവ് വിളക്ക് സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ ഏറെയും.
വടക്കുമുറി ജങ്ഷന് അകലെ പെട്രോള്‍പമ്പിന് സമീപമാണ് ഹൈവേ നിര്‍മാണത്തിന് ശേഷം ബസ് സ്റ്റോപ്പ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ തൃശൂര്‍ ദീര്‍ഘദൂര ബസ്സുകള്‍ തിരക്കുകൂട്ടി ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ മറ്റിടങ്ങളില്‍ നിര്‍ത്തുന്നത് കാരണം പിന്നാലെ വരുന്ന വാഹനങ്ങള്‍ പൊടുന്നനെ ബ്രേക്കിടുന്നതും അപകടത്തിന് കാരണമാകുന്നു.
സ്ഥലത്ത് ഹോംഗാര്‍ഡിനെ നിര്‍ത്തുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇനിയും നടപ്പായിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് ഇവിടെ വാന്‍, ലോറി, ഓട്ടോറിക്ഷ കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആറുപേര്‍ ഈയിടെ മരിച്ചിരുന്നു. കാഴ്ചപ്പറമ്പ് ജങ്ഷനിലും അടുത്തിടെ വിദ്യാര്‍ഥി റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് മരിച്ചിരുന്നു. കണ്ണനൂര്‍ മുതല്‍ കാഴ്ചപ്പറമ്പ് വരെയുള്ള ഭാഗത്ത് ദേശീയപാതയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ കര്‍ശന പരിഹാരമുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സമീപവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."