യു.എസിന്റെ ബോംബാക്രമണം: 36 ഐ.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ജലാലാബാദ്: കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലെ ഐ.എസ് കേന്ദ്രത്തില്‍ യു.എസ് പതിച്ച കൂറ്റന്‍ ആണവേതര ബോംബിങ്ങില്‍ 36 ഐ.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ ബന്ധപ്പെട്ട അധികൃതരാണ് ഇക്കാര്യമറിയിച്ചതെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത.്
ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു-43/ബി എന്ന ബോംബാണ് ഐ.എസ് ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് യു.എ് നടത്തിയിരുന്നത്. ദക്ഷിണ നങ്കര്‍ഹാര്‍ മേഖലയിലെ അച്ചിന്‍ ജില്ലയിലാണ് ബോംബാക്രമണം നടത്തിയത്.
അതേസമയം, കൊല്ലപ്പെട്ടവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള 21 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇക്കാര്യം എന്‍.ഐ.എ സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ നിന്നും ദുരൂഹമായ സാഹചര്യത്തില്‍ കാണാതായവര്‍ പിന്നീട് ഐ.എസില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഇന്നലെ ബോംബിട്ടതെന്നും സംശയമുണ്ട്. മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് എന്‍.ഐ.എ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."