HOME
DETAILS

കൊട്ടാരക്കരയില്‍ ഗോരക്ഷാ ആക്രമണം; മൂന്നുപേര്‍ക്കു പരുക്ക്

  
backup
June 28 2018 | 19:06 PM

kottarakkara

കൊട്ടാക്കര (കൊല്ലം): കൊട്ടാരക്കരയിലേക്ക് കന്നുകാലികളുമായെത്തിയവര്‍ക്കു നേരേ ഉത്തരേന്ത്യന്‍ മോഡല്‍ ഗോരക്ഷാ ആക്രമണം. കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയിലെ ലൈസന്‍സിയും പബ്ലിക് മാര്‍ക്കറ്റിലെ ഇറച്ചി വ്യാപാരിയായ മുസ്‌ലിം സ്ട്രീറ്റ് മുസ്‌ലിയാര്‍ മന്‍സിലില്‍ ജലാലുദ്ദീന്‍ (54), ഡ്രൈവറായ കുളപ്പാടം നെടുമ്പന മുട്ടക്കാവ് കുളപ്പുറത്ത് പടിഞ്ഞാറ്റേതില്‍ സാബു (39), ജലാലുദ്ദീന്റെ സഹോദരി ഭര്‍ത്താവ് അല്‍ഫിയാ മന്‍സിലില്‍ ജലീല്‍ (44) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. അക്രമികള്‍ ജലീലിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ തെക്കുംപുറം സതീഷ് നിലയത്തില്‍ വിഷ്ണു എസ്.പിള്ള (26), തെക്കുംപുറം ആനന്ദഭവനില്‍ ഗോകുല്‍ (28) എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വിഷ്ണു സൈനികനാണ്.
പുത്തൂര്‍ ഭാഗത്തുനിന്ന്കന്നുകാലികളുമായി വന്ന ലോറിയെ പിന്തുടര്‍ന്നെത്തിയ വിഷ്ണുവും ഗോകുലും മുസ്‌ലിം സ്ട്രീറ്റ് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം വച്ചു ലോറി തടഞ്ഞ് ആക്രമിക്കുകയായിരുന്നു. പശുവിനെ ഇങ്ങനെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഉത്തര്‍പ്രദേശിലെ അനുഭവം ഓര്‍മയുണ്ടോ എന്നും ആക്രോശിച്ചായിരുന്നു ആക്രമണമെന്നു മര്‍ദനമേറ്റവര്‍ പറയുന്നു.
ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് ജലാലുദ്ദീന്റെ കാലിനു പരുക്കേറ്റിട്ടുണ്ട്. ജലീലിന്റെ വലതു കൈയും അടിച്ചൊടിച്ചു. ലോറി ഡ്രൈവര്‍ സാബുവിനും മര്‍ദനമേറ്റു. ഗോരക്ഷകരെന്നു സ്വയം പറഞ്ഞായിരുന്നു ആക്രമണമെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ബൈക്കുപേക്ഷിച്ചു രക്ഷപ്പെട്ടു. ബൈക്ക് നമ്പറിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.
സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നഗരത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നു പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര ആവശ്യപ്പെട്ടു. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്‍ പ്രതിഷേധ യോഗം നടത്തി. എസ്.ഡി.പി.ഐ ജില്ലാ നേതാക്കള്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago