ക്വാറന്റൈന് സൗകര്യമൊരുക്കിയില്ല: കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയില്‍ പ്രവാസികള്‍ കുടുങ്ങിക്കിടക്കുന്നു
കണ്ണൂര്‍: സര്‍ക്കാര്‍ ക്വാറന്റൈന് ഒരുക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായി പ്രവാസികള്‍. കുവൈത്തില്‍ നിന്നും എത്തിയ പ്രവാസികളാണ് കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. മൂന്ന് കെ.എസ്.ആര്.ടി.സി ബസുകളിലായി എത്തിയ സ്ത്രീകളുള്‍പ്പടെ 14 പേരാണ് കാലിക്കടവ് റോഡില്‍ കാത്ത് കിടക്കുന്നത്.
കുവൈത്തില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് ക്വാറന്റീന് ചെയ്യുന്നതിനായി എത്തിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കാലിക്കടവ് എത്തി.പ്രാഥമിക സൗകര്യം പോലുമില്ലാതെ സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇവിടെ അകപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഭക്ഷണം കഴിച്ചതെന്നും അതിന് ശേഷം ഭക്ഷണം ലഭിച്ചിട്ടില്ലെന്നും പ്രവാസികള്‍ പറഞ്ഞു.
അതേ സമയം ക്വാറന്റൈന് സൗകര്യമില്ലാത്തതല്ല,പരീക്ഷാ ഡ്യൂട്ടിക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പോയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എഡിഎം നല്കുന്ന വിശദീകരണം.ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയ ശേഷം പ്രവാസികളെ പരിശോധിച്ച് കടത്തിവിടുമെന്നും ഇവര്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."