ഗ്രൂപ്പില്‍ ഒന്നാമന്മാരായി ബെല്‍ജിയം; ഇംഗ്ലണ്ടിനെതിരേ ഒരു ഗോള്‍ വിജയം
കാലിനിന്‍ഗ്രാഡ്: കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരായമറിയാതെ ഇറങ്ങിയ ടീമുകളാണ് ഇംഗ്ലണ്ടും ബെല്‍ജിയവും. ഇന്ന് ഇവര്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ബെല്‍ജിയത്തിനൊപ്പം നിന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെല്‍ജിയത്തിന്റെ വിജയം.
ഇംഗ്ലണ്ട്-ബെല്‍ജിയം മത്സരം ആദ്യ പകുതി ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തില്‍ ഗോളുകളില്‍ ആറാടിയ ഇംഗ്ലണ്ടിന് രണ്ടാം പകുതിയിലും ഗോളുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ 51ാം മിനുറ്റില്‍ ജനുസാജാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ കയറിയിരിക്കുകയാണ് ബെല്‍ജിയം. ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ ജപ്പാനാണ് ബെല്‍ജിയത്തിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി. ഇംഗ്ലണ്ടിനാവട്ടെ കൊളംബിയയാണ് എതിരാളികള്‍.
Victory ? @England ✔️
— Belgian Red Devils (@BelRedDevils) June 28, 2018
Group winners ✔️
See you Monday in #Rostov ? @jfa_en ?
Thx 4 the support in ?? & all over the ??
? @Fanclub1895 ?#REDTOGETHER #WorldCup#ENGBEL pic.twitter.com/b1BzdH5STD
#BEL #BEL #BEL @adnanjanuzaj ?
— FIFA World Cup ? (@FIFAWorldCup) June 28, 2018
? TV listings ? https://t.co/xliHcxWvEO
? Highlights ? https://t.co/LOdKDX2Cwn pic.twitter.com/aC1UG8Nif6
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."