ആശങ്കയില്‍ കേരളം: ഇന്ന് 84 പേര്‍ക്ക് കൊവിഡ്: 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച ദിവസമാകുകയാണ്. 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ആശങ്കയിലായിരിക്കുകയാണ്.
3 പേര്‍ രോഗമുക്തരായി.
അതേ സമയം തെലങ്കാന സ്വദേശി കേരളത്തില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന അഞ്ജയ് ആണ് മരിച്ചത്. ട്രെയിന്‍ മാറിയാണ് ഇയാള്‍ കേരളത്തിലെത്തിയത്.
ഇതുവരെ 1088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം7,കാസര്‍കോട്18,കണ്ണൂര്‍10,കോഴിക്കോട് 6,മലപ്പുറം 8,പാലക്കാട് 16,ആലപ്പുഴ 1,തൃശ്ശൂര്‍7 ,കൊല്ലം 1,കോട്ടയം 3
ഇടുക്കി1,പത്തനംതിട്ട 6 എന്നിവയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
31 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്.48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."