കേന്ദ്ര വൈദ്യുതി കുറഞ്ഞു; ആഭ്യന്തര ഉല്പാദനം ഉയര്‍ത്തി
തൊടുപുഴ: എന്‍.ടി.പി.സി യുടെ തെലങ്കാനയിലെ രാമകുണ്ഡം, ഒഡിഷയിലെ താള്‍ച്ചര്‍ താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം ഉല്പാദനം കുറഞ്ഞതിനാല്‍ കേരളത്തിലേക്കുള്ള കേന്ദ്രപൂള്‍ വൈദ്യുതിയില്‍ കുറവ്.
ഇതുമൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കെ.എസ്.ഇ.ബി ആഭ്യന്തര ഉല്പാദനം ഉയര്‍ത്തി. ശരാശരി 20 ദശലക്ഷം യൂനിറ്റായിരുന്ന ആഭ്യന്തര ഉല്പാദനം ഇന്നലെ 25.08 ദശലക്ഷം യൂനിറ്റായാണ് ഉയര്‍ത്തിയത്. ഉപഭോഗം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ഉല്പാദനം ഉയര്‍ത്തുകയല്ലാതെ വൈദ്യുതി ബോര്‍ഡിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല.
80.038 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ ഉപഭോഗം. 55.01 ദശലക്ഷം യൂനിറ്റാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. ആഭ്യന്തര ഉല്പാദനം കൂടി ഉയര്‍ത്തുന്ന സ്ഥിതിക്ക് മെയ് 31 വരെ പിടിച്ചുനില്ക്കാന് വൈദ്യുതി ബോര്‍ഡ് ഏറെ ക്ലേശിക്കേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."