സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടിയാല്‍ നടപടി
തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തേക്ക് പുസ്തകം തരൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്‌കൂളുകളുണ്ട്.
ഇത് ദുര്‍ഘട ഘട്ടമായതിനാല്‍ ഒരു സ്‌കൂളും ഫീസ് വര്‍ധിപ്പിക്കരുത്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കുക. വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇവയാണ് മേഖലയില്‍ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.
എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലമാണിത്. പഠനം പരമാവധി ഓണ്‍ലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനം അടഞ്ഞവരുമെല്ലാമുണ്ട്. അത്തരക്കാരെ സഹായിക്കുക, ഭാരം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യമാകേണ്ടത്. ഇതിനെല്ലാം വിരുദ്ധമായ പ്രവണതകള്‍ കാണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."