വ്യാജവാര്‍ത്ത ചമച്ചാല്‍ ശക്തമായ നടപടി, മാസ്‌ക് ധരിക്കാത്ത 3251 കേസുകള്‍
തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ചിലര്‍ ക്വാറന്റൈന്‍ ലംഘിച്ചതായി കാണിച്ച് ചിത്രം മോര്‍ഫ് ചെയ്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി. ഇത് അനുവദിക്കാനാവില്ല. വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിലെ സൈബര്‍ഡോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം മാസ്‌ക് ധരിക്കാത്ത 3251 സംഭവങ്ങളും ക്വാറന്റൈന്‍ ലംഘിച്ച ആറ് സംഭവങ്ങളുമുണ്ടായി. കേരളത്തിന്റെ പ്രതിരോധം വ്യത്യസ്തമാകുന്നത് ജനത്തിന്റെയും സര്‍ക്കാരിന്റെയും ഐക്യം മൂലമാണ്. അത് വികൃതമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഐ.സി.എം.ആര്‍ നിര്‍ദ്ദേശം പൂര്‍ണമായി പാലിച്ച് കേരളം കൊവിഡ് പ്രതിരോധം നടത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കുന്നു. പരസ്യമായി അഭിനന്ദിച്ചു. മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തതുമാണ്. എന്നാല്‍ ഉത്തരവാദപ്പെട്ട ചിലരതൊക്കെ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. ടെസ്റ്റ് മറച്ചുവെച്ചതിന് കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ കേരളമില്ല. കേരളത്തിന് അഭിനന്ദനം മാത്രമാണ് കിട്ടിയത്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."