കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ബഹളം, ഐ വിഭാഗം യോഗം ബഹിഷ്‌കരിച്ചു
വാടാനപ്പിള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്രയുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ ബഹളംവയ്ക്കുകയും ഐ വിഭാഗം യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. ഈ മാസം 16നു നടത്തുന്ന മണ്ഡലം പദയാത്രയുമായി ബന്ധപ്പെട്ട് ഇന്നലെ തൃത്തല്ലൂര്‍ യു.പി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിലാണു സംഭവം.
സമുദായ താല്‍പര്യം സംരക്ഷിക്കുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടി എസ്.എന്‍.ഡി.പി രൂപീകരിച്ച തെരഞ്ഞെടുപ്പ് സമിതിയുടെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത വാടാനപ്പിള്ളിയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ് ദീപന്‍ മാസ്റ്ററുടെ നടപടിക്കെതിരേ യോഗത്തിനെത്തിയ ഭൂരിഭാഗം പ്രവര്‍ത്തകര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഐ വിഭാഗം യോഗം ബഹിഷ്‌കരിച്ചത്.
യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ കെ.എസ് ദീപന്‍ മാസ്റ്റര്‍ എസ്.എന്‍.ഡി.പിയുടെ തെരഞ്ഞെടുപ്പ് സമിതിയുടെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തതിലൂടെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് സംരക്ഷിച്ചുപോന്ന മതേതര മുഖമാണു തകര്‍ന്നതെന്നും യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ദീപന്‍ മാസ്റ്റര്‍ സ്ഥാനം രാജിവച്ചില്ലെങ്കില്‍ 16നു നടത്തുന്ന മണ്ഡലം പദയാത്രയും ബഹിഷ്‌കരിക്കുമെന്നു നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."