HOME
DETAILS
MAL
കളഞ്ഞു കിട്ടിയ സ്വര്‍ണം തൊഴിലുറപ്പു തൊഴിലാളികള്‍ തിരികെ നല്കി
backup
July 12 2016 | 00:07 AM
കയ്പമംഗലം: കളഞ്ഞു കിട്ടിയ സ്വര്‍ണം തിരികെ നല്കി തൊഴിലുറപ്പു തൊഴിലാളികള്‍ മാതൃകയായി. കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണു കക്കത്തോട്ടുങ്ങല് വൈദേഹിയുടെ വീട്ടുവളപ്പില്‍ പണിയെടുക്കുമ്പോള്‍ രണ്ടു പവന്റെ പാദസരം കളഞ്ഞു കിട്ടിയത്.
ആറു മാസം മുന്‍പാണു വീട്ടുടമയുടെ പാദസരം കളഞ്ഞുപോയത്. ഇന്നലെ ജോലിയെടുക്കുന്നതിനിടെ ഷീജ സദു എന്ന അംഗത്തിനാണ് പാദസരം കിട്ടിയത്. ഉടന്‍ തന്നെ വാര്‍ഡ് മെമ്പര്‍ ജിനൂബ് അബ്ദുറഹ്മാന്റെയും സി.ഡി.എസ് ചെയര്പേഴ്സന് എല്‍.സി വിന്‍സന്റെയും സാന്നിധ്യത്തില്‍ ആഭരണം ഉടമയ്ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."