ആനയൂട്ടിനെത്തിയ കുട്ടിക്കൊമ്പന് കുറുമ്പു കാട്ടി; പരിഭ്രാന്തരായി ജനം
വടക്കാഞ്ചേരി: മച്ചാട് രവി പുരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കു കഴിഞ്ഞ ദിവസം ആനയൂട്ടിനായി എത്തിച്ച കുട്ടിക്കൊമ്പന് കുറുമ്പു കാട്ടിയത് രവി പുര മംഗലം ക്ഷേത്ര പരിസരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. വെട്ടത്ത് ഗോപീകണ്ണന് എന്ന കുട്ടിക്കൊമ്പനാണു പാപ്പാന്മാരെ അനുസരിക്കാതെ ക്ഷേത്ര പരിസരത്ത് ഓടിനടക്കുകയും ചെറിയ മരങ്ങള്‍ കുത്തിമറിച്ചിടുകയും ചെയ്തത്.
ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കു സമീപത്തു കിടന്നിരുന്ന ഒരു മേശയും ആന തകര്‍ത്തു. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നോടെയാണു കുട്ടിക്കൊമ്പന് നാട്ടില്‍ ഭീതി വിതയ്ക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ചയാണു കൊമ്പനെ രവി പുരമംഗലം ക്ഷേത്രത്തിലെ ആനയൂട്ടിനും ഗജപൂജയ്ക്കുമായി എത്തിച്ചത്. ചടങ്ങ് കഴിഞ്ഞതിനു ശേഷം കുട്ടികൊമ്പനെ സമീപത്തുള്ള രതീഷിന്റെ തെങ്ങിന് തോപ്പില്‍ തളച്ചിരിക്കുകയായിരുന്നു.
വൈകീട്ടു മൂന്നു മണിയോടെ ക്ഷേത്ര കുളത്തിലേക്കു വെള്ളം കൊടുക്കുന്നതിനായി കൊണ്ടുവന്ന ആന പാപ്പാന്മാരെ അനുസരിക്കാതെ കുറുമ്പ് കാട്ടുകയായിരുന്നു. പാപ്പാന്മാര് ആറു മണിയോടെ ഏറെ പണിപെട്ടാണ് ആനയെ തളച്ചത്. പൊലിസും എലിഫന്റ് സ്ക്വാഡും രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."