HOME
DETAILS
MAL
കശ്മിരില്‍ ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കണം: പി. രാമഭദ്രന്‍
backup
June 29 2018 | 03:06 AM
കൊല്ലം: ഭാരതത്തിന്റെ അഖണ്ഡതയുടെയും മതേതരത്വത്തിന്റെയും നിര്‍ണായക മേഖലയായ ജമ്മുകശ്മിരില്‍ എത്രയും പെട്ടന്ന് ജനാധിപത്യ ഭരണസംവിധാനം പുനഃസ്ഥാപിക്കണമെന്നു കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റും ജനകീയ അവകാശസമിതി രക്ഷാധികാരിയുമായ പി. രാമഭദ്രന്‍ പറഞ്ഞു.
ജനകീയ അവകാശ സമിതി (ജാസ്) സംസ്ഥാനപ്രതിനിധി സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എസ് .ശ്രീനിവാസന്‍ അധ്യക്ഷനായി. എസ്. പ്രഹ്‌ളാദന്‍, എ. റഹിംകുട്ടി, ആര്‍. കലേഷ്, ബി. ബൈജു, കെ.വി പിളള, പട്ടാഴി ശ്രീകുമാര്‍, എം.ഡി വിജയകുമാര്‍, എ.എ ലത്തീഫ് മാമൂട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."