'അമ്മ' വിട്ട പെണ്മക്കള്ക്ക് പിന്തുണ: ലതിക സുഭാഷ്
ആലപ്പുഴ : നടിയെ അക്രമിച്ച കേസ്സില്‍ കുറ്റവിമുക്തനെന്നു തെളിയുന്നതിനു മുമ്പേ നടന് ദിലീപിനെ തിരിച്ചെടുത്ത നിലപാട് സ്ത്രീവിരുദ്ധമാണെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു.
അമ്മയെ വിട്ട പെണ്മക്കള്ക്ക് മഹിളാ കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ഈ വിഷയത്തില്‍ ജാധിപത്യമഹിളാ അസോസിയേഷന് അഭിപ്രായം പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമ്മയുടെ സ്ത്രീവിരുദ്ധ നിലപാടിന് കൂട്ടുനിന്ന ജനപ്രതിനിധികളെക്കുറിച്ച് ഇടത് മുന്നണിക്ക് എന്താണഭിപ്രായമെന്നും ലതിക ചോദിച്ചു.
ആലപ്പുഴ ഡി.സി.സി ആഡിറ്റോറിയത്തില്‍ (വിമല കാരണവര്‍ നഗര്‍) നടന്ന മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് ബി.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ജി.ശാന്തകുമാരി, ശ്യാമള ടീച്ചര്‍, കുഞ്ഞുമോള്‍ രാജു, ശോഭാ വിശ്വനാഥ്, ആര്.ബേബി, ഉഷാ ഭാസി , ജമീല എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."