അച്ഛനെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ക്ക് 12 വര്‍ഷം തടവും പിഴയും
ചെങ്ങന്നൂര്‍: അച്ഛനെയും മകനെയും വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ പ്രതികള്‍ക്ക്12 വര്‍ഷം തടവും പിഴയും. ആല പഞ്ചായത്ത്് രണ്ടാം വാര്‍ഡില്‍ ആല സിന്ധു ഭവനത്തില്‍ ചെല്ലപ്പനെയും മകന് ഓമനക്കുട്ടനെയും തോട്ടുംകര പാലത്തിനു സമീപം വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലാണ് ശിക്ഷ വിധിച്ചത്.
ആല കളയ്ക്കാട് ലക്ഷംവീട് കോളനിയില്‍ തങ്കപ്പന്റെ മകന് മനീഷ്, സഹോദരന് ഷിനോജ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് ചെങ്ങന്നൂര്‍ അസി. സെക്ഷന്‍സ് ജഡ്ജ് പി.സുധീര്‍ കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.324 വകുപ്പു പ്രകാരം രണ്ടു വര്‍ഷം തടവും കാല് ലക്ഷം രൂപ വീതം പിഴയും ചുമത്തി.
326-ാം വകുപ്പു പ്രകാരം 5 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും 308 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും അന്‍പതിനായിരം രൂപ വീതം പിഴയും ഉള്‍പ്പടെ 12 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം പിഴയും വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി തടവ് അനുവദിക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2013 ഫെബ്രുവരി 23ന് ആല ഉമ്മാത്ത് ജംഗ്ഷന് തോട്ടുകര പാലത്തിന് സമീപത്തുവെച്ച് കേസിനാസ്പദമായ സംഭവം നടന്നത്.ആക്രമണത്തെതുടര്‍ന്ന് ഓമനക്കുട്ടന് ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലാണ്. ശിക്ഷാവിധി കേള്ക്കുന്നതാനായി ഓമനക്കുട്ടന്റെ ഭാര്യയും മാതാവും രണ്ട് പെണ്മക്കളും കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് റഞ്ചി ചെറിയാന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."