HOME
DETAILS
MAL
പുല്‍വാമ ഭീകരാക്രമണം മറക്കാന്‍ കഴിയില്ല: അജിത് ഡോവല്‍
backup
March 19 2019 | 23:03 PM
ഗുഡ്ഗാവ്: ഭീകരവാദത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും എതിരിടാന്‍ ഇന്ത്യ സര്‍വസജ്ജമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഗുഡ്ഗാവിലെ സി.ആര്.പി.എഫ് രൂപീകരണത്തിന്റെ 80ാം വാര്‍ഷികയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മിരിലെ പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരി 14ന് 40 സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ച സംഭവം ഇന്ത്യയുടെ മനസില്‍ ഉണങ്ങാത്ത മുറിവാണ്. അതൊരിക്കലും മറക്കാന്‍ കഴിയില്ല.
കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും മോശമായ സംഭവമായിരുന്നു പുല്‍വാമയിലെ ഭീകരാക്രമണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ നമുക്ക് നമ്മുടെതായ ചില മാര്‍ഗങ്ങളുണ്ട്.
സമയവും സന്ദര്‍ഭവും തിരിച്ചറിഞ്ഞ് പ്രതികരിക്കുകയെന്നതാണ് നമ്മുടെ രീതിയെന്നും അതു ചെയ്യാന്‍ സര്‍ക്കാരിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."