HOME
DETAILS

ചുവപ്പുനാടയില്‍ കുരുങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

  
backup
June 29 2018 | 04:06 AM

%e0%b4%9a%e0%b5%81%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a8%e0%b4%be%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d-3


ചുവപ്പുനാടയില്‍ കുരുങ്ങി വര്‍ഷങ്ങളായി പരിഹാരമാവാത്ത പല പ്രശ്‌നങ്ങള്‍ക്കും കൊച്ചി താലൂക്കില്‍ നടന്ന പരിഹാരം 2018 ജനസമ്പര്‍ക്ക പരിപാടിയിലും ഫയല്‍ അദാലത്തിലും തീരുമാനമായി. 1994 മുതല്‍ കൈവശമുള്ള ഭൂമിയ്ക്ക് കരമടയ്ക്കാനാവുന്നില്ലെന്ന പരാതിയുമായാണ് എടവനക്കാട് സ്വദേശി കെ കുട്ടപ്പന്‍ പരിഹാരത്തിനെത്തിയത്.
ആധാരപ്രകാരം നാലു സെന്റു ഭൂമി കുട്ടപ്പന്റെ പേരിലാണെങ്കിലും റീസര്‍വേയില്‍ പേരില്ലാത്തതിനാല്‍ കരമടയ്ക്കാനായിരുന്നില്ല. പ്രശ്‌നം പരിശോധിച്ച ജില്ലാ കലക്ടര്‍ ജനസമ്പര്‍ക്കപരിപാടിക്ക് മുന്നോടിയായി ഇത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍വേ നടത്തുകയും രേഖകള്‍ പരിശോധിച്ച് ഭൂമി കുട്ടപ്പന്റെ പേരിലാണ് ഉറപ്പുവരുത്തുകയും ചെയ്തു. ജില്ലാ കളക്ടറില്‍ നിന്നും കരമടയ്ക്കാനുള്ള ഉത്തരവുമായാണ് കുട്ടപ്പന്‍ പരിഹാരത്തില്‍ നിന്നും മടങ്ങിയത്.
നായരമ്പലത്ത് നിന്നെത്തിയ കെ കെ ദാസനും സമാനമായ ഒരു പരാതിയാണുണ്ടായിരുന്നത്. 1990ല്‍ ദാസന്‍ വാങ്ങിയ സ്ഥലത്തിന് 2008 മുതല്‍ കരമടയ്ക്കാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി. ദാസന്റെ ഭാര്യ മരണമടഞ്ഞ ഷീലയുടെ പേരിലായിരുന്ന ഭൂമി. താനും മക്കളുമാണ് അനന്തരവകാശികളെന്ന രേഖ ദാസന്‍ ഹാജരാക്കിയത് അംഗീകരിക്കപ്പെട്ടതോടെ കരമടക്കാനുള്ള തടസം നീങ്ങി.
തെക്കന്‍ മാലിപ്പുറത്തുനിന്ന് ഹേന നെല്‍സണ്‍ ചലനശേഷിയില്ലാത്ത ഭിന്നശേഷിയുള്ള മകള്‍ ജിയ നെല്‍സണുമായാണ് പരിഹാരത്തിനെത്തിയത്. 22 വയസ്സുള്ള ജിയയുടെ മരുന്നുകള്‍ക്കും ചികിത്സയ്ക്കുമായി മാസം തോറും വലിയ തുക ചെലവാണ്. പ്യാരി ജങ്ഷനില്‍ നിന്ന് അമ്പത്തിമൂന്നുകാരിയായ നബീസ ചലനശേഷി നഷ്ടപ്പെട്ട തന്റെ 22കാരിയായ മകളുമൊത്താണ് എത്തിയത്. ഇരുവരുടെയും പരാതി കേട്ട ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പതിനായിരം രൂപ വീതം അനുവദിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
പശ്ചിമകൊച്ചിയിലെ കല്‍വത്തി പത്തായത്തോട് കുളം കോര്‍പറേഷന്‍ മൂടിയത് മൂലം നീരൊഴുക്ക് തടസപ്പെടുന്നുവെന്ന പരാതിയും പരിഹാരത്തിലുയര്‍ന്നു. പ്രദേശത്തെ കാനകളിലെ അഴുക്കുവെള്ളം റോഡില്‍ പരന്ന് ജനജീവിതം ദുസ്സഹമാവുന്നുവെന്ന് കൊച്ചിന്‍ ലൈഫ് ഇന്‍ ഓര്‍ഗനൈസ്ഡ് കമ്യുണിറ്റി സംഘടനാ പ്രതിനിധിയായ എം ഹനീഫ് പറഞ്ഞു. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ കലക്ടര്‍ കോര്‍പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago