പരിഹാരം 2018 കൊച്ചി താലൂക്കില്‍ തീര്‍പ്പാക്കിയത് നാലായിരം ഫയലുകള്‍
മട്ടാഞ്ചേരി: മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കൊച്ചി താലൂക്കില്‍ സംഘടിപ്പിച്ച പരിഹാരം 2018 ല്‍ തീര്‍പ്പാക്കിയത് നാലായിരം ഫയലുകള്‍. വര്‍ഷങ്ങളായി കെട്ടി കിടന്നിരുന്ന പന്ത്രണ്ടായിരത്തി അഞ്ഞൂറ് ഫയലുകളിലാണ് നാലായിരം ഫയലുകള്‍ തീര്‍പ്പാക്കിയത്. ഇതില്‍ 31 കേസുകള്‍ ജില്ലാ കലക്ടര്‍ തീര്പ്പാക്കേണ്ടതായതിനാല് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ച് കഴിഞ്ഞു.
മൂന്നാഴ്ച മുമ്പാണ് കലക്ടര്‍ പ്രഖ്യാപനം നടത്തിയത്. ഈ കുറഞ്ഞ കാലയളവില്‍ നാലായിരം ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. സര്‍വേ വിഭാഗത്തില്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്നിരുന്ന നൂറോളം ഫയലുകളില്‍ തീരുമാനമെടുത്തത് അദാലത്തിന്റെ നേട്ടമാണ്. ജില്ലാ കലക്ടര്‍ക്ക് പുറമേ എ.ഡി.എം.കബീര്‍,ഫോര്‍ട്ട്കൊച്ചി ആര്.ഡി.ഒ.ഷാജഹാന്,ഡെപ്യൂട്ടി കളക്ടര്‍മാരായ ഷീലാ ദേവി,ചന്ദ്രശേഖരന് നായര്‍,അബ്ദുല്‍ സലാം,കൊച്ചി തഹസില്‍ദാര്‍ കെ.വി.ആംബ്രോസ്,അഡീഷണല്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ആന്റെണി ഹെര്‍ട്ടിസ്,സി.എച്ച്.ജെറോം,കെ.എക്സ് ജോസഫ് എന്നിവരും അദാലത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."