ഇന്ത്യ-പാക് പ്രശ്നം കുറയ്ക്കാന്‍ സജീവമായി ഇടപെടുന്നുവെന്ന് ചൈന
ബീജിങ്: ഇന്ത്യക്കും പാകിസ്താനും ഇടയില്‍ ഉടലെടുത്ത പിരിമുറുക്കത്തിന് അയവുവരുത്താന്‍ സജീവ പങ്ക് വഹിച്ചുവരികയാണ് തങ്ങളെന്നു ചൈന. തങ്ങളുടെ അടുത്ത സുഹൃത്തുക്കളായ ഇന്ത്യയും പാകിസ്താനും ഇടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ മറ്റുചില രാജ്യങ്ങളും ക്രിയാത്മകശ്രമം നടത്തിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ നല്ല സാഹചര്യം ഉണ്ടാവുന്നതിന് അന്താരാഷ്ട്രതലത്തില്‍ ഇടപെടാന്‍ തയാറാണ്. ചര്‍ച്ചയിലൂടെയും നയയതന്ത്ര ഇടപെടലിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ചൈനയുടെ ആഗ്രഹം- വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ചൈനീസ് വിദേശകാര്യ സെക്രട്ടറിയും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ഇന്നലെ വൈകീട്ടോടെ നടന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."