മാതൃകയായി ഖത്തര്‍ ഇസ്ലാമിക് സെന്റര്‍ ഓണ്‍ലൈന്‍ മദ്റസ
ദോഹ: കൊറോണ വ്യാപനം ഉയര്‍ത്തിയ ആശങ്കകള്‍ക്കിടയിലും മത പഠനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സാധ്യതകള്‍ ഉള്‍പ്പെടുത്തി ഖത്തര്‍ കേരളാ ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തകര്‍. ഖത്തറില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അധികം വൈകാതെ ഇസ്ലാമിക് സെന്ററിനു കീഴിലെ എല്ലാ മദ്റസകളിലെയും വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. സൂം ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിച്ചത്. തുടക്കം മുതല്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും മികച്ച രീതിയിലാണ് ഓണ്‍ലൈന്‍ മദ്റസയോട് പ്രതികരിച്ചത്. ഓരോ വിദ്യാര്‍ഥിയേയും കൃത്യമായി മോണിറ്റര്‍ ചെയ്യുന്ന രീതിയിലാണ് ഇസ്ലാമിക് സെന്റര്‍ ഓണ്‍ലൈന്‍ മദ്റസ ക്രമീകരിച്ചത്. വിദ്യാര്‍ഥികളില്‍ നിന്ന് കൃത്യമായി ഹോം വര്‍ക്കുകള്‍ സ്വീകരിക്കാനും അതിന്റെ ഫീഡ്ബാക്ക് അറിയിക്കാനും സംവിധാനം ഏര്‍പ്പെടുത്തി.
പുതിയ അധ്യായന വര്‍ഷത്തെ ക്ലാസുകളുടെയും ഈദ് സംഗമങ്ങളുടെയും ഉദ്ഘാടനം ഖത്തര്‍ കേരളാ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റും സുപ്രഭാതം ഡയറക്ടറുമായ എ.വി അബൂബക്കര്‍ ഖാസിമി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഇഖ്ബാല്‍ കൂത്തുപറമ്പ്, സകരിയ മാണിയൂര്‍, ആസിഫ് മാരാമുറ്റം, അബ്ദുല്‍ ഖാദര്‍ ബാഖവി, നൂറുദ്ദീന്‍ വാഫി, അന്‍വര്‍ ശഫിയുല്ല, റശീദ് ഹുദവി, സുഹൈല്‍ കാട്ടുമുണ്ട, ജലീല്‍ താനൂര്‍ സംബന്ധിച്ചു. അലിക്കുഞ്ഞ് ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ദാരിമി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി. ക്ലാസുകള്‍ നാളെ മുതല്‍ തുടങ്ങുമെന്ന് ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."