ചങ്ങനാശേരിയില്‍ ഏഴ്‌കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി
ചങ്ങനാശേരി: നീയോജക മണ്ഡലത്തില്‍ 14 റോഡുകളുടെ നവീകരണ ജോലികള്‍ക്കായി ഏഴ്‌കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി സി.എഫ് തോമസ് എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പാണ് ഈ ജോലികള്‍ക്ക് ഭരണാനുമതിയും പ്രത്യേക അനുമതിയും നല്‍കിയത്.
കോമങ്കേരിച്ചിറ, അംബേദ്കര്‍ കളനി, എംസി റോഡ്(ഒരുകോടി) റസ്റ്റ്‌ഹൈസ് റോഡ് (ബി.എം.എസിയില്‍ ചെയ്യുന്നതിന് ഒരുകോടി) റി.ബി ജംഗ്ഷന്‍ മര്‍ക്കറ്റ് റോഡ്(16 ലക്ഷം) ചങ്ങനാശേരി മാര്‍ക്കറ്റ് റോഡ്(14 ലക്ഷം) ചെത്തിപ്പുഴ ലാല്‍ ഡിംഗ് റോഡ് (20 ലക്ഷം), നടയ്ക്കപ്പാടം-വെങ്കോട്ട റോഡ് (50 ലക്ഷം), അഞ്ചുവിളക്ക്-പണ്ടകശാലക്കടവ്-ഇ.എം.എസ് റോഡ് (75 ലക്ഷം), കുറിച്ചി-പാത്താമുട്ടം റോഡ് (24 ലക്ഷം), തുരുത്തി മുളയ്ക്കാം തുരുത്തി (12 ലക്ഷം), കണ്ണമ്പേരൂര്‍-ചെത്തിപ്പുഴ (16ലക്ഷം), തെങ്ങണാ-പെരുന്തുരുത്തി റോഡില്‍ ഡീലക്‌സ്പടി വളവ് നിവര്‍ക്കുന്നതുള്‍പ്പെടെ പള്ളി റോഡ് (23 ലക്ഷം), ചങ്ങനാശേരി ടൗണിലെ അടക്കം ഫുട്പാത്തിനും (50 ലക്ഷം) എന്നിവ പ്രകാരമാണ് തുകകള്‍ അനുവദിച്ചിരിക്കുന്നത്.
ഈ ജോലികളുടെ എസ്റ്റിമേറ്റ് എടുത്ത് സാങ്കേതികാനുമതി നല്‍കി ടെന്‍ഡര്‍ വിളിക്കുവാനുള്ള നടപടി ഉടനെ തുടങ്ങും.
ഇതിനു പുറമെ ചങ്ങനാശേരി ബൈപ്പാസിന്റെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് ജോലി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മഴ കഴിഞ്ഞാലുടന്‍ ജോലി ആരംഭിക്കും. ബൈപ്പാസില്‍ ആരംഭിക്കുവാന്‍ പോകുന്ന ജോലി പൂര്‍ത്തിയാക്കുവാന്‍ കൂടുതലായി ഒരു കോടി രൂപയും ചങ്ങനാശേരി-വാഴൂര്‍ റോഡിന് ഒരു കോടി 20 ലക്ഷം രൂപയും, തലക്കുളം-വെങ്കോട്ട റോഡിന് 40 ലക്ഷം രൂപയും രൂപയും അനുവദിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."