HOME
DETAILS

യമന്‍ ഹൂതികളെ ഹിസ്ബുല്ലയെ പോലെ മാറാന്‍ അനുവദിക്കില്ല: അറബ് സഖ്യസേന

  
backup
April 15 2017 | 11:04 AM

75752424242-2

റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതി മലീഷികളെ ലബനോനിലെ ഹിസ്ബുല്ലയെ പോലെ മാറാന്‍ അനുവദിക്കില്ലെന്ന് അറബ് സഖ്യസേന. യമനിലെ ഔദ്യോഗിക സര്‍ക്കാരിനെതിരെ ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗമായ ഹൂതി മലീഷികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ശക്തമായ യുദ്ധമാണ് നയിക്കുന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ ഹൂതികളുടെ സൈനിക ശേഷി തകര്‍ക്കുകയും യമനിലെ സാധാരണ ജീവിതത്തിനായുള്ള ശ്രമമാണ് സഖ്യ സേന നടത്തുന്നതിനും സഖ്യ സേന വക്താവ് മേജര്‍ ജനറല്‍ അഹമ്മദ് അല്‍ അസീരി പറഞ്ഞു.

സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കി വളരെ കരുതലോടെയാണ് സഖ്യസേന യമനില്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്കിടയിലാണ് ഹൂതികള്‍ കമാന്റ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സൈനിക പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നത് കൂടുതല്‍ ആള്‍ നാശത്തിലേക്ക് നയിച്ചേക്കും. എല്ലാവര്‍ക്കും തൃപ്തികരവും സമ്മതവുമായ ഭരണകൂടത്തിനാണ് സഖ്യസേന ശ്രമിക്കുന്നത്. യമനില്‍ സമുദ്ര ഉപരോധമല്ല നിയന്ത്രമാണ് സഖ്യസേന നടപ്പാക്കുന്നത്. സഖ്യസേനയുടെ സമുദ്ര ഉപരോധം ആയിരക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക്ക് നയിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

യമനില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് 6000 ഓളം ലൈസന്‍സുകള്‍ സഖ്യ സേന വിതരണത്തെ ചെയ്തിട്ടുണ്ട്. എന്നാല്‍ ചില ഏജന്‍സികള്‍ യമനില്‍ പ്രവര്‍ത്തിക്കാതെ യമനെതിരെ വാര്‍ത്തകള്‍ പടച്ചു വിടുകയാണ്. യമനിലേക്ക് ആയുധങ്ങള്‍ കടത്തുന്നതിനുള്ള കേന്ദ്രമായിട്ടാണ് അല്‍ ഹുദൈദ തുറമുഖം ഹൂതികള്‍ ഉപയോഗിക്കുന്നത്.ബാബു അല്‍ മന്ദബു കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ടു ആക്രമണം നാത്തുന്നതിനുള്ള താവളമായാണ് ഇവര്‍ ഹുദൈദ തുറമുഖം ഉപയോഗിക്കുന്നതെന്നും അസീരി പറഞ്ഞു

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago