ഞായറാഴ്ച ശുചീകരണ ദിനം; ശുചിത്വ മിഷന്‍ ഉറക്കത്തില്‍
തിരുവനന്തപുരം: മഴക്കാലമെത്തുന്നതിന് മുന്‍പുള്ള ശുചീകരണത്തിന് ഞായറാഴ്ച സംസ്ഥാനം ഒരുങ്ങുമ്പോള്‍ ഇതിന് നേതൃത്വം നല്‍കേണ്ട ശുചിത്വമിഷന്‍ ഉറക്കത്തില്‍.
കൊവിഡിന് പുറമേ മഴക്കാല രോഗങ്ങള്‍ കൂടിയായാല്‍ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റെ ശുചീകരണ വിഭാഗത്തിന്റെ നോഡല്‍ ഏജന്‍സിയായ ശുചിത്വമിഷന്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പഴിചാരി അനങ്ങാതിരിപ്പാണ്. പത്രമാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമുള്ള പ്രചാരണത്തിലൊതുക്കിയ പ്രവര്‍ത്തനങ്ങളാണ് ശുചിത്വമിഷന് പറയാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ശുചീകരണ ചുമതലയെന്ന് പറഞ്ഞ് കൈകഴുകുകയാണ് ശുചിത്വമിഷന്‍.
ജനങ്ങളോട് പൊതുസ്ഥലങ്ങളും വീടും പരിസരവും ശുചിയാക്കുന്നതില്‍ വ്യാപൃതരാവാന്‍ ഉപദേശിക്കുന്ന സര്‍ക്കാര്‍ ചുമതലപ്പെട്ട വകുപ്പില്‍ പ്രവര്‍ത്തനം നടക്കാത്തത് കാണാത്തമട്ടിലാണ്. ഇറങ്ങി പ്രവര്‍ത്തിക്കാന്‍ രോഗഭീതിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നാണ് ശുചിത്വമിഷന്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ ക്രിയാത്മകമായ പുതിയ പദ്ധതികളോ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളോ സമര്‍പ്പിക്കുക പോലും ചെയ്യാതെ കടുത്ത അനാസ്ഥയാണ് ശുചിത്വമിഷനില്‍ നടക്കുന്നതെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."