മത്സരിക്കാന്‍ പണമില്ലെന്ന് പ്രതാപന്; വളയും മോതിരവും ഊരിക്കൊടുത്ത് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍
തൃശൂര്‍: തെരഞ്ഞെടുപ്പ് ചെലവിന് തനിക്കു വേണ്ടത്ര പണമില്ലെന്ന് പ്രസംഗിച്ച പ്രതാപന്റെ മുന്പില് മഹിളാ കോണ്‍ഗ്രസ് നേതാവ് ചേമ്പൂരി ചക്കിപ്പെണ്ണ് ഓടിയെത്തി. പ്രതാപനെ കെട്ടിപ്പിടിച്ച് പറഞ്ഞു, ഈ വള ചെറുതാണെങ്കിലും അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയില്‍ വാങ്ങിക്കണം.
അമ്പരപ്പോടെനിന്ന പ്രതാപന്റെ കൈയിലേക്ക് ചക്കിപ്പെണ്ണ് ഒന്നര പവന്റെ വള ഊരി നല്കി. ഈ പൊന്ന് എന്റെ പൊന്നിനുള്ളതാണെന്നും പൊന്‍തിളക്കത്തില്‍ ജയിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു കേട്ട് പ്രതാപന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. തൊട്ടുപിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ് വിരലില്‍ കിടന്ന മോതിരം ഊരി പ്രതാപന് സമ്മാനിച്ചു. നാട്ടുകാരിയായ സുബൈദയുടെ സ്നേഹത്തിനു മുന്നില്‍ പ്രതാപന് നിശ്ചലനായിനിന്നു. ഒരിറ്റു കണ്ണുനീര് സുബൈദയുടെ കൈകളിലേക്ക് വീണു.
പണ്ട് മഹാത്മാഗാന്ധി കേരളത്തിലെത്തിയപ്പോള്‍ വളയൂരി നല്കിയ കൗമുദിയുടെ പിന്മുറക്കാരായാണ് ചിലര്‍ രണ്ടു പേരെയും വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."