വടകര സ്ഥാനാര്‍ഥി പ്രഖ്യാപനം; കിടിലന്‍ ട്രോളുമായി വി.ടി ബല്‍റാം
കൊച്ചി: വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. മുരളീധരനെ തീരുമാനിച്ചതിനു പിന്നാലെ ഇടതുപക്ഷത്തിനെതിരേ ഒളിയമ്പുമായി വി.ടി ബല്‍റാമിന്റെ കിടിലന്‍ ട്രോള്‍. 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ നെഞ്ചില്‍ കൈവച്ചുള്ള ഫോട്ടോയിട്ടാണ് സാമൂഹിക മാധ്യമത്തില്‍ ബല്‍റാം ട്രോളിട്ടത്.
ഇതോടൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.
'ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടെയും മകന്‍, പൃഥ്വിരാജിന്റെ ചേട്ടന്‍, പൂര്‍ണിമയുടെ ഭര്‍ത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പന്‍ പാപ്പച്ചി മുതല്‍ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ' ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
ട്രോള്‍ കണ്ടവരെല്ലാം പി. ജയരാജനെതിരേ സ്ഥാനാര്‍ഥിയായി എത്തിയ മുരളീധരനുമായി ബന്ധപ്പെട്ടാണ് ട്രോളെന്ന് ഫോട്ടോയുടെ കീഴില്‍ കമന്റ് ചെയ്യുന്നുണ്ട്. മുരളീധരന്‍ സ്ഥാനാര്‍ഥിയാകുന്നെന്ന വാര്‍ത്തയറിഞ്ഞ ജയരാജന്റെ അവസ്ഥയാണിതെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. വടകരയില്‍ ജയരാജന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ട്രോളുമായി ബല്‍റാമും സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."