വടകരയിലേത് ജനാധിപത്യവും അക്രമവും തമ്മിലുള്ള പോരാട്ടം: കെ. മുരളീധരന്
തിരുവനന്തപുരം: ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്ന് കെ. മുരളീധരന്. താന്‍ ജനാധിപത്യത്തിനൊപ്പവും ഇടതുമുന്നണി അക്രമരാഷ്ട്രീയത്തിനൊപ്പവുമാണെന്നും കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
വടകരയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നോട് ചോദിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശക്തമായ പോരാട്ടം നടത്താന്‍ തയാറാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങളോടാണ്.
അക്രമരാഷ്ട്രീയത്തിനെതിരേ പോരാടാനും കെ.പി.സി.സി അധ്യക്ഷന്റെ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനും തയാറാണോ എന്നുമായിരുന്നു അവര്‍ ചോദിച്ചത്.
പോരാടാന്‍ തയാറാണെന്ന് വ്യക്തമാക്കി. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ വൈകി എന്നത് വിജയ പരാജയങ്ങളെ ബാധിക്കില്ലെന്നും യു.ഡി.എഫ് അനായാസം വിജയിക്കുമെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."