എസ്.ഡി.പി.ഐ നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി, പാലക്കാട്ട് സംസ്ഥാന ജന. സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആറ്റിങ്ങല്‍ അജ്മല്‍ ഇസ്മായില്‍, ആലപ്പുഴ കെ.എസ് ഷാന്‍ എന്നിവരാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെന്ന് ദേശീയ പ്രസിഡന്റ് എം.കെ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. 10 മണ്ഡലങ്ങളിലേക്കുകൂടി മത്സരിക്കുന്നുണ്ട്. ചില കക്ഷികളുമായി രാഷ്ട്രീയ ചര്‍ച്ചയ്ക്കു ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലടക്കം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി. അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, അന്‍സാരി ഏനാത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ചര്‍ച്ചയ്ക്കു മുന്‍കൈയെടുത്തത്
ലീഗെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍കൈയെടുത്തതു കൊണ്ടാണ് അവരുമായി ചര്‍ച്ച നടത്തിയതെന്നും മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ ക്കുറിച്ചു മാത്രമല്ല ചര്‍ച്ച നടന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ പി. അബ്ദുല്‍ മജീദ് ഫൈസി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിക്കാന്‍ എസ്.ഡി.പി.െഎയുടെ വോട്ട് വേണ്ടെന്ന നിലപാട് മഞ്ചേശ്വരം നിയമസഭാ മണ്ഡലമടക്കം ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലും മുസ്ലിം ലീഗിനുണ്ടോയെന്ന് വ്യക്തമാക്കണം. നേതൃത്വമാണ് ഇക്കാര്യം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."