കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രം വിഷുപൂരം ആഘോഷിച്ചു
മണലൂര്‍: ശ്രീനാരായണ ഗുരുപ്രതിഷ്ട നടത്തിസ്ഥാപിച്ച കാരമുക്ക് ശ്രീ ചിദംബരക്ഷേത്രത്തിലെ വിഷുപൂരാഘോഷം ഗജ സമൃദ്ധിയില്‍ സമ്പന്നമായി. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരില്േ ശ്രദ്ധയനായ തെച്ചീക്കോട്ട്കാവ് രാമചന്ദ്രന് തിടമ്പേറ്റി 11 കരകളില്‍ നിന്നുള്ള ഗജവീരന്മാരുടെ നേതൃത്യത്തില്‍ വരവ് പൂരങ്ങള്ക്കൂടി പന്തലില്‍ അണിനിരന്നു. മേളകലാരംഗത്തെ കുലപതികളായ പത്മശ്രീ പെരുവനം കുട്ടന്മാരാര്, പഴുവില്‍ രഘുമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടയില്‍ താള വിസ്മയം തീര്‍ത്തതോടെ വിഷുപൂരം അപൂര്‍വ്വ കാഴ്ചയായി. ആയിരക്കണക്കായ പുര പ്രേമികളാണ് ഉത്സവത്തിനായി പൂരപറമ്പില്‍ എത്തിയത്. കടുത്ത ചൂട് അനുഭവപെടുന്നതിനാല് ആനകളെ അണിനിരത്താന്‍ കൂറ്റന്‍ പന്തലുകള്‍ തയ്യാറാക്കിയിരുന്നു. രാത്രിവര്ണമഴക്കു ശേഷം കൊച്ചി റിദം ഒര്ക്കസ്ട്രായുടെ ഗാനമേളയും തുടര്‍ന്ന് രാത്രി പൂരവും നടന്നു. ശ്രീനാരായണ ഗുപ്ത സമാജം ഭരണസമിതി പ്രസിഡന്റ് സുരേഷ് ബാബുവന്നേരി, മാനേജര്‍ പി കെ വേലായുധന്, അംഗങ്ങളായ ധനേഷ്മീത്തി പറമ്പില്‍, സുധാകരന് മണ്ടത്രാ, കെ.ഡി സുനില്‍ കുമാര്‍ നേതൃത്വം നല്കി. തന്ത്രി വേണു ശാന്തി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."