HOME
DETAILS

തിരോധാനത്തിന്റെ പേരില്‍ മുതലെടുപ്പ് വേണ്ട

  
backup
July 12 2016 | 03:07 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


ഐ.എസ് എന്ന ഭീകരസംഘടനയില്‍ ആകൃഷ്ടരായി രണ്ട് ജില്ലകളില്‍ നിന്നായി ഇരുപതോളം യുവതീയുവാക്കള്‍ അപ്രത്യക്ഷരായെന്ന വാര്‍ത്ത നടുക്കത്തോടെയാണ് കേരളീയസമൂഹം ശ്രവിച്ചത്. സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയെന്നു കരുതിയ ഇവരില്‍ ചിലര്‍ ഇപ്പോള്‍ ഇറാനിലുണ്ടെന്നു മുംബൈയില്‍ പിടിയിലായ ഫിറോസ് സമ്മതിച്ചതായി ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അവാസ്തവമാണെന്ന് ഇന്നലെ വൈകിട്ട് എ.ഡി.ജി.പി ആര്‍. ശ്രീലേഖ ഡല്‍ഡിയില്‍ വ്യക്തമാക്കുതയുണ്ടായി. സര്‍ക്കാറുകള്‍ സംയമനത്തോടെയും മുസ്‌ലിം സംഘടനകള്‍ അതീവഗൗരവത്തോടെയും ഈയൊരു പ്രവണതയെ അഭിമുഖീകരിക്കേണ്ടതുണ്ട്. ജാതിമത വര്‍ഗവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരേ ഒന്നിക്കേണ്ടുന്നതിനു പകരം മുതലെടുപ്പു രാഷ്ട്രീയത്തിന് തുനിയുന്നത് ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ കഴിയുന്ന കേരളീയ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്താനേ ഉതകൂ.


ആഗോളവ്യാപകമായി 'ഇസ്‌ലാമോഫോബിയ' വളര്‍ത്താന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി തന്നെ ഇസ്‌ലാമിനെ തകര്‍ക്കാനായി 'ഇസ്‌ലാമോ മാനിയ' എന്ന തലത്തിലേക്കും ഇസ്‌ലാമിനെ പ്രസരിപ്പിക്കുന്നുവെന്നു വേണം കരുതാന്‍. ഇസ്‌ലാമോഫോബിയയും മാനിയയും ഇരുധ്രുവങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ ആക്രമിക്കുകയാണിവിടെ. ഐ.എസ് ഇസ്‌ലാമിനെയും മുസ്‌ലിം രാഷ്ട്രങ്ങളെയുമാണ് ലക്ഷ്യമാക്കുന്നത്. ഇതില്‍ നിന്നുതന്നെ ഈ സംഘടനയ്ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നു മനസിലാക്കാവുന്നതാണ്. ഇതില്‍ ചെന്നുചാടുന്ന പലരും അതറിയുന്നുമില്ല. പ്രഫഷണലുകള്‍ ഉള്‍ക്കൊള്ളുന്ന, ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തിരോധനത്തിലൂടെ വ്യക്തമാകുന്നത് ഉന്നതവിദ്യാഭ്യാസം ലഭിച്ചതുകൊണ്ടുമാത്രം ഒരാളും ഇസ്‌ലാമിനെ അറിയണമെന്നില്ല എന്നതാണ്. കാസര്‍കോട്ടു നിന്നും പാലക്കാട് നിന്നും അപ്രത്യക്ഷരായവരില്‍ പലരും മികച്ച വിദ്യാഭ്യാസം നേടിയവരും പ്രഫഷണലുകളും ധനികരുമാണ്. ഇവരില്‍ ചിലര്‍ ഇസ്‌ലാമിലേക്ക് മതം മാറിയവരുണ്ട്. ഇവര്‍ ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ അക്ഷരംപ്രതി മനസ്സിലാക്കിയവരായിരിക്കണമെന്നില്ല. തെറ്റായ മനസ്സിലാക്കലിലൂടെ ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനവികത എന്താണെന്ന് ഇവര്‍ക്കറിയണമെന്നില്ല.


മതാവേശം ഭ്രാന്തായിത്തീരുന്ന അവസ്ഥയില്‍ എത്തുന്ന ഇത്തരം ആളുകളെ മനോരോഗ ചികിത്സയ്ക്കു വിധേയമാക്കുകയാണ് വേണ്ടത്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ എന്ന നിലയ്ക്ക് ഇവര്‍ക്കു ലഭിച്ച അറിവുകളൊക്കെയും ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നതോടൊപ്പം ഭ്രാന്തിന്റെ വക്കോളമെത്തിക്കുന്നതുമാണ്. ഒരു മുസ്‌ലിമിന്റെ സമ്പൂര്‍ണ ജീവിതപദ്ധതിയാണ് ഇസ്‌ലാം എന്നത് ഇവരറിയാതെ പോയി!
ഒരു മുസ്‌ലിമായി ജീവിക്കേണ്ടുന്നതിനു പകരം മതിഭ്രമങ്ങളില്‍ അകപ്പെട്ടുപോകുന്ന പ്രചാരവേലകള്‍ക്ക് വശംവദരാകാന്‍ ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. ഫേസ്ബുക്കും വാട്‌സ്ആപ്പും പോലുള്ള സന്ദേശവിനിമയ സാധ്യതകളും ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിനെതിരേയുള്ള കുപ്രചാണങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അതിനോടു ചേര്‍ന്നുപോകാന്‍ തക്കവണ്ണം തെറ്റിദ്ധാരണകള്‍ വളര്‍ത്തി ഇസ്‌ലാമിനെ വികലമായി ചിത്രീകരിച്ച് ആളുകളെ കീഴ്‌പ്പെടുത്തുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണു വസ്തുത. ഇസ്‌ലാമിനെക്കുറിച്ചും വിവിധ കാലങ്ങളിലൂടെ കടന്നുപോയ പ്രവാചകരെക്കുറിച്ചും ജീവിതം കൊണ്ട് അവര്‍ സമൂഹത്തിനു നല്‍കിയ സന്ദേശങ്ങളെക്കുറിച്ചും ഇവര്‍ അജ്ഞരായിരിക്കാം.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന പരമത ബഹുമാനം, കാരുണ്യം, ദയ, മാനവികത, സഹജീവി സ്‌നേഹമൊന്നും ഇവര്‍ക്കറിയണമെന്നില്ല. ഉന്നതവിദ്യാഭ്യാസം നേടിയതു കൊണ്ടോ ഉയര്‍ന്ന ജോലികളില്‍ എത്തിയതുകൊണ്ടോ പുതുതായി ഇസ്‌ലാമിലേക്ക് വന്നവര്‍ക്കും മുസ്‌ലിം നാമധാരികള്‍ക്കും മതത്തെക്കുറിച്ച് വ്യക്തമായി അറിയണമെന്നില്ല. ഇന്റര്‍നെറ്റിലൂടെ കിട്ടുന്നതല്ല ശരിയായ മതവിശ്വാസം. കുട്ടികളെ മദ്‌റസാ പഠനങ്ങള്‍ക്കയക്കാതെ, മതനിഷ്ഠയോടെ വളര്‍ത്താതെ ബോര്‍ഡിങ് സ്‌കൂളുകളിലും ഊട്ടി പോലുള്ള സുഖവാസകേന്ദ്രങ്ങളിലെ സ്‌കൂളുകളിലും ധനികരായ രക്ഷിതാക്കള്‍ അയച്ചു പഠിപ്പിക്കുന്നതിലെ ദുരന്തവും കൂടി ഇത്തരം സംഭവങ്ങളിലൂടെ കാണേണ്ടതുണ്ട്. അത്തരം കുട്ടികള്‍ക്ക് കിട്ടാതെപോയ ഇസ്‌ലാമിനെക്കുറിച്ചുള്ള ശരിയായ അറിവ് നിഷേധിച്ച രക്ഷിതാക്കളാണ് ഇതിന്റെയൊക്കെ ഉത്തരവാദികള്‍. മികച്ച ജോലി നേടിയതുകൊണ്ടും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയതുകൊണ്ടും ഇസ്‌ലാമിക കാര്യങ്ങളില്‍ അവഗാഹമുള്ളവരായിരിക്കണമെന്നില്ല. ഇത്തരം ആളുകളെ ഇന്റര്‍നെറ്റ് വഴി വഴിതെറ്റിക്കാന്‍ എളുപ്പമാണ്.


ഈയൊരു സംഭവത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തി അതുവഴി രാഷ്ട്രീയലാഭം കൊയ്യാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. വര്‍ഷങ്ങളായി ഇസ്‌ലാം എന്താണെന്നു മാനവസമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാക്കിര്‍ നായിക്ക് എന്ന ഇസ്‌ലാമിക പ്രബോധകനെ ധാക്കയിലെ കൂട്ടക്കുരുതിയില്‍ പ്രേരണാക്കുറ്റം ചുമത്തി പ്രതിസ്ഥാനത്തു നിര്‍ത്തിയത് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്നതുപോലെയാണ്. ഇത്രയും നാളത്തെ തന്റെ പ്രഭാഷണജീവിതത്തില്‍ ഒരിക്കല്‍ പോലും പരമതനിന്ദയോ വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കും വിധമുള്ള പ്രസംഗങ്ങളോ നടത്താത്ത വ്യക്തിത്വമാണ് ഡോ. സാക്കിര്‍ നായിക്കിന്റേത്. അദ്ദേഹത്തെ കാരാഗൃഹത്തില്‍ അടയ്ക്കാനുള്ള ഗൂഢതന്ത്രമാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മെനയുന്നത്. യു.എ.പി.എ നിയമം ഇതിനായി ഭേദഗതി ചെയ്യാനുള്ള നിക്കത്തിലുമാണ് സര്‍ക്കാര്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കാന്‍ മാത്രമേ ഉപകരിക്കൂ. പ്രശ്‌നമൊട്ടു പരിഹരിക്കുകയുമില്ല. രോഗം എന്താണെന്നറിഞ്ഞ് ശരിയായ ചികിത്സ നല്‍കുകയാണ് വേണ്ടത്. സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലിം സംഘടനാ നേതാക്കളും ഈയൊരു പ്രശ്‌നത്തെ അതീവഗൗരവത്തോടെ കാണുന്നുവെന്നത് ശുഭകരമാണ്.
അപ്രത്യക്ഷരായവര്‍ ഇപ്പോഴും സംശയാസ്പദമായ നിലയിലാണ്. ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ലെന്നാണ് ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു പറയുന്നത്.ഇസ്‌ലാം ഒരു മതിഭ്രമമല്ലെന്ന ബോധവത്കരണം എല്ലാ മതസംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാകണം. ഇസ്‌ലാംഭീതി വളര്‍ത്തി ലാഭം കൊയ്യാനുള്ള നീക്കം തടയേണ്ടതുണ്ട്. 20 പേര്‍ രണ്ടുജില്ലകളില്‍ നിന്ന് സംസ്ഥാനം വിട്ടതിന്റെ പേരില്‍ മുസ്‌ലിംകളെ മൊത്തത്തില്‍ പുകമറയില്‍ നിര്‍ത്തി രാഷ്ട്രീയമായി മുതലെടുക്കാമെന്ന് കരുതുന്നുവെങ്കില്‍ അത്തരം ശ്രമങ്ങള്‍ ഒരു ഗുണവും ചെയ്യില്ല. പാഴായിപ്പോവുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago