ബെപാസ് അലൈന്‍മെന്റിലെ മാറ്റം ഭൂമി കച്ചവടക്കാര്‍ക്ക് വേണ്ടിയെന്ന് ആരോപണം
വാടാനപ്പള്ളി: വലപ്പാട് ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നത് ഭൂമി കച്ചവടക്കാര്‍ക്ക് വേണ്ടിയാണെന്ന് ഭൂഉടമകള്‍ ആരോപിച്ചു. നേരത്തെ തയ്യാറാക്കിയ അലൈന്‍മെന്റില്‍ ആനവിഴുങ്ങിയില്‍നിന്ന് തെക്ക് ഭാഗത്താണ് ബൈപാസ് അവസാനിക്കുന്നത്. എന്നാല്‍ മുരിയാംതോട് അവസാനിക്കുന്ന സ്‌കെച്ച് അംഗീകരിക്കുമെന്ന് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിന്നീട് മാറ്റിപ്പറയുകയായിരുന്നു. പഴയ സര്‍വേ പ്രകാരം നിരവധി വീടുകള്‍ നഷ്ടപ്പെടുമെന്ന വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. പ്രമുഖ പ്രവാസി വ്യവസായി ഉള്‍പ്പെടെയുള്ളവരുടെ ഭൂമി ഒഴിവാക്കി പാവപ്പെട്ട ജനങ്ങള്‍ക്കുമേല്‍ പുതിയ അലൈന്‍മെന്റ് അടിച്ചേല്‍പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി. പുതിയ അലൈന്‍മെന്റ് അംഗീകരിച്ചാല്‍ പഴയ അലൈന്‍മെന്റ് പ്രകാരം മാറ്റിപ്പണിത വീടുകളുടെ സ്ഥലവുമെല്ലാം നഷ്ടപ്പെടും. ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."