വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു
ആലപ്പുഴ : വാട്ടര്‍ അതോറിറ്റി സഹ എ.ഇ.ഒയുടെ നിഷേധാത്മക നിലപാടിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.
സ്ഥലം മാറ്റം ലഭിച്ച എ.ഇഒ യ്ക്ക് പകരം ആലപ്പുഴ നോര്‍ത്ത് സെക്ഷന്‍ ചാര്‍ജ്ജ് നല്‍കിയിരിക്കുന്ന സഹ എ.ഇ.ഒ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് പവ്വര്‍ഹൗസ് വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.നിസ്സാര്‍ അരോപിച്ചു.
പവ്വര്‍ ഹൗസ് വാര്‍ഡിലെ ജമാലുദ്ദീന്‍ മസ്ജിദ് റോഡില്‍ മാസങ്ങളായി പൈപ്പ് പൊട്ടി ജലം പാഴാകുന്ന വിവരം ചൂണ്ടികാട്ടി പരാതി നല്‍കിട്ടും നന്നാക്കുവാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിട്ടില്ല. മഴക്കാലം തുങ്ങിയതോടെ മഴവെള്ളവും, കുടിവെള്ളവും റോഡില്‍പരന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ട് വാര്‍ഡ്കാരികൂടിയായ എ.ഇ.ഒ തിരിഞ്ഞ് നോക്കുന്നില്ല.
ചെയ്യേണ്ട ജോലി ചെയ്യാതെ യു.ഡി.എഫ് കൗണ്‍സിലറെ അപമാനിക്കാനും, കൗണ്‍സിലറുടെ കുഴപ്പമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഫ്‌ളക്‌സ്‌വയ്ക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് അവസരം ഉണ്ടാക്കി നല്‍കുകയായിരുന്നു എ.ഇ.ഒ. ഇതിനെതിരെയാണ് വാര്‍ഡിലെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീ
യറെ ഉപരോധിച്ചത്. അടിയന്തിരമായി പരാതിയില്‍ പറഞ്ഞിരിക്കുന്ന പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് രേഖാമൂലം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഉറപ്പ് തന്നതിനെത്തുടര്‍ന്ന് ആണ് ഉപരോധം അവസാനിപ്പിച്ചത്.
ഉപരോധസമരത്തിന് നൂറുദ്ദീന്‍ കോയ, സജില്‍ ഷെരീഫ്, എന്‍.കെ.നാസര്‍, സത്താര്‍, ഹബീബ്, സനോജ്, അജി, ബാബു, രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."