കൊവിഡ് പ്രതിരോധത്തിന് സന്നദ്ധസേനയും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനുള്‍പ്പെടെ സന്നദ്ധ സേനാ വളണ്ടിയര്‍മാരെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍. പ്രാദേശിക തലത്തില്‍ പൊലിസിനൊപ്പം പട്രോളിങ്ങിലും മറ്റും ഇവരെ പങ്കാളികളാക്കും.
അവശ്യ മരുന്നുകളെത്തിക്കുക, ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ സേവനങ്ങള്‍ക്ക് ഇവരെ ഉപയോഗിക്കും.ജനസംഖ്യയിലെ നൂറു പേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന കണക്കില്‍ 3.40 ലക്ഷം പേരുടെ സേന രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി 3.37 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കു പ്രായോഗിക പരിശീലനം നല്‍കും. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ പരിശീലനമാണ് ഇവര്‍ക്കു നല്‍കുക. ജൂണ്‍ 15നു മുന്‍പ് 20,000 പേര്‍ക്കും ജൂലൈയില്‍ 80,000 പേര്‍ക്കും ഓഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും.ഞായറാഴ്ചത്തെ ശുചീകരണത്തില്‍ സന്നദ്ധസേനയും രംഗത്തുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."