കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം; രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മണലൂര്‍: കോണ്‍ഗ്രസ് മണലൂര്‍ മണ്ഡലം കമ്മിറ്റി എക്സിക്യുട്ടീവ് അംഗം മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കാരമുക്ക് സ്വദേശികളായ കാരപറമ്പില്‍ ബിജേഷ് (21).
ഇരിങ്ങാലക്കുടക്കാരന് വീട്ടില്‍ സതീഷ്(23)എന്നിവരെയാണ് അന്തിക്കാട് എസ്.ഐ സനീഷ് രവീന്ദ്രന് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്റ് ചെയ്തു. കോണ്‍ഗ്രസ് പ്രാദേശിക നേതാവും മണ്ഡലം സഹ ഭാരവാഹിയുമായിരുന്ന കാഞ്ഞാണി പണിക്കശ്ശേരി വീട്ടില്‍ സുരേഷ് (48) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
ഏപ്രില്‍ 10നാണ് മരണം സംഭവിച്ചത്. ഏപ്രില്‍ നാലിന് കാഞ്ഞാണി മാര്‍ക്കറ്റിനുള്ളില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. കാരമുക്ക് സ്വദേശിയായ സുരേഷിനെ ബൈക്കിലെത്തിയ ആര്.എസ്.എസ് സംഘം ആക്രമിക്കുന്നത് കണ്ട് അത് പിടിച്ചു മാറ്റാന്‍ ചെന്നതായിരുന്നു കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ്. ഇയാളെ ചവിട്ടി കൂട്ടി തള്ളിയാണ് അക്രമികള്‍ മടങ്ങിയത്.
സാരമായി പരുക്കേറ്റ സുരേഷ് നാല് ദിവസത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരണപെടുകയായിരുന്നു.
ഇതിനെതിരേ പ്രതിഷേധിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയാറാകാതിരുന്നത് വലിയ വിവാദവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിതിരിവിനും കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."