HOME
DETAILS

അപ്രതീക്ഷിതമായി മുരളീധരനെത്തി: കടത്തനാടന്‍ മണ്ണില്‍ അങ്കം മുറുകും

  
backup
March 20 2019 | 00:03 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b0%e0%b4%b3%e0%b5%80%e0%b4%a7%e0%b4%b0

കോഴിക്കോട്: നഷ്ടപ്പെട്ട ഇടതുകോട്ട തിരിച്ചുപിടിക്കാന്‍ പി. ജയരാജനിലൂടെ സി.പി.എം. കെ.പി.സി.സി അധ്യക്ഷന്റെ സീറ്റ് നിലനിര്‍ത്താന്‍ കെ. മുരളീധരനിലൂടെ കോണ്‍ഗ്രസ്. ജയരാജനെ പരാജയപ്പെടുത്തുകയെന്ന ഒറ്റ അജന്‍ഡയില്‍ ആര്‍.എം.പി. തീര്‍ത്തും അപ്രതീക്ഷിതമായി അവസാന നിമിഷം കെ. മുരളീധരന്‍ എന്ന മുതിര്‍ന്ന നേതാവു കൂടി അങ്കക്കളരിയില്‍ എത്തിയതോടെ വടകരയില്‍ മത്സരം തീപാറുമെന്ന് ഉറപ്പായി.
മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ വടകര മണ്ഡലം കനത്ത മത്സരത്തിലേക്ക് നീങ്ങുകയാണ്. സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറികൂടിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരേ 'ദുര്‍ബല' സ്ഥാനാര്‍ഥി പാടില്ലെന്ന ആവശ്യത്തിനൊടുവിലാണ് മുതിര്‍ന്ന നേതാവിനെ തന്നെ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കി ജയരാജനെതിരേയുള്ള വോട്ടുകള്‍ ഒന്നിപ്പിച്ച് വിജയം നേടി സീറ്റ് നിലനിര്‍ത്താന്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നായിരുന്നു ആവശ്യമുയര്‍ന്നത്. നേരത്തെ പാര്‍ട്ടി കാണുകയും പാര്‍ട്ടിയെ കാണുകയും ചെയ്ത സ്ഥാനാര്‍ഥികള്‍ക്കെല്ലാം മുകളില്‍ ഒടുവില്‍ ഈ മുന്‍ കെ.പി.സി.സി പ്രസിഡന്റ് എത്തിയത് ഈ സംഘടിത നീക്കത്തിന്റെ ഫലം കൂടിയാണ്. ഇടതുകോട്ടയായിരുന്ന വടകരയില്‍ 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നു. രണ്ടു തവണ മണ്ഡലം കാത്ത മുല്ലപ്പള്ളിക്കു പകരക്കാരനായി മുരളീധരന്‍ എത്തുന്നതും ഇതേ വഴിയിലൂടെ തന്നെ.
കാസര്‍കോട് കല്യോട്ടെ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഷ്ഠൂരമായ കൊലപാതകത്തിനു പിന്നാലെ അക്രമരാഷ്ട്രീയത്തിനെതിരേ പ്രതിഷേധം അലയടിക്കുമ്പോഴാണ് രണ്ടു കൊലക്കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള ജയരാജന്റെ സ്ഥാനാര്‍ഥിത്വം വടകരയില്‍ എല്‍.ഡി.എഫ് പ്രഖ്യാപിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിലൂടെ അക്രമരാഷ്ട്രീയത്തിന്റെ ഭീകരത അനുഭവിച്ച വടകരയില്‍ ജയരാജന്റെ സ്ഥാനാര്‍ഥിത്വം വീണ്ടും പുതിയ ചര്‍ച്ചയ്ക്കു വഴിയിട്ടു.
ടി.പി വധത്തിനു പിന്നില്‍ ജയരാജന്റെ ഇടപെടലുണ്ടെന്ന് ആരോപിക്കുന്ന ആര്‍.എം.പി ജയരാജനെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്വന്തമായി മത്സരിച്ച ആര്‍.എം.പി ഇത്തവണ യു.ഡി.എഫിനു പിുണ നല്‍കി അക്രമരാഷ്ട്രീയത്തിനെതിരേയുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ ഗ്രൂപ്പിന്റെ പിടിയില്‍ വീണ കോണ്‍ഗ്രസിന് ആദ്യം വടകരയിലെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പത്തോളം സ്ഥാനാര്‍ഥികളെയാണ് വടകരയ്ക്ക് കോണ്‍ഗ്രസ് പരിഗണിച്ചത്. എന്നാല്‍ ഗ്രൂപ്പിനപ്പുറമുള്ള വ്യക്തിയിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് മുരളീധരനില്‍ എത്തിയത്. അത് അണികള്‍ക്കും സ്വീകാര്യമായി. മണ്ഡലത്തില്‍ രാഷ്ട്രീയത്തിനപ്പുറവും സ്വീകാര്യനായ, ഗ്രൂപ്പുകളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന, മുസ്‌ലിം ലീഗിന്റെയും ആര്‍.എം.പിയുടെയും പൂര്‍ണ പിന്തുണ കിട്ടുന്ന നേതാവാണ് മുരളീധരനെന്നതാണ് സ്ഥാനാര്‍ഥിത്വത്തിന്റെ അനുകൂല ഘടകം. പൊതുസ്വീകാര്യതയ്ക്കു പുറമെ ശബരിമല ഉള്‍പെടെയുള്ള വിഷയത്തില്‍ മുരളീധരന്‍ സ്വീകരിച്ച നിലപാടും അനുകൂലമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
2004ല്‍ സഹോദരി പി. സതീദേവി നേടിയ 1,30,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തിലാണ് ജയരാജന്‍ എത്തിയത്. പാര്‍ട്ടി സംവിധാനം ശക്തമാക്കി പാര്‍ട്ടി വോട്ടുകള്‍ മാത്രം നേടിയാല്‍ ജയിക്കാമെന്നാണ് സി.പി.എമ്മിന്റെയും ജയരാജന്റെയും കണക്കുകൂട്ടല്‍. സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് ജയരാജന്‍ മത്സരിക്കുന്നത്. അതിനാല്‍ തന്നെ ജയരാജന് വിജയം നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. എന്നാല്‍ മുരളീധരന്‍ എത്തിയതോടെ യു.ഡി.എഫിന്റെ നവ ഊര്‍ജവും ആര്‍.എം.പിയുടെ കരുത്തുമാണ് ജയരാജന്‍ മണ്ഡലത്തില്‍ നേരിടുന്ന വെല്ലുവിളി. അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന് മണ്ഡലത്തിലെത്തുന്ന മുരളിക്ക് ഇടതു കോട്ടയിലെ വിള്ളല്‍ നിലനിര്‍ത്താനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇടതിനെ പ്രണയിച്ച വടകരയില്‍ 2009ല്‍ ചുവപ്പ് കോട്ട തകര്‍ത്താണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യ വിജയം സ്വന്തമാക്കിയത്. 56,186 വോട്ടിന് സതീദേവിയെ അദ്ദേഹം പരാജയപ്പെടുത്തിയത്. 2008ല്‍ ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകരിച്ചതും 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്‍ മത്സരിച്ച് 21,821 വോട്ടു പിടിച്ചെത്തും വടകരയുടെ തലവരമാറ്റാന്‍ കാരണമായി.
2014ല്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയായ പി. കുമാരന്‍കുട്ടിക്ക് 17,229 വോട്ട് ലഭിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി 3306 വോട്ടിനാണ് സി.പി.എമ്മിലെ എ.എന്‍ ഷംസീറിനെ പരാജയപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളുമാണ് വടകര ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ കുറ്റ്യാടി ഒഴികെ ബാക്കിയുള്ളതെല്ലാം ഇടത് ആധിപത്യത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  23 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  29 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago