HOME
DETAILS
MAL
ദുഃഖ വെള്ളി കര്‍മങ്ങള്‍ക്കിടെ പള്ളിയില്‍ മോഷണം
backup
April 15 2017 | 18:04 PM
വടക്കാഞ്ചേരി: ദുഃഖവെള്ളി ദിനാചരണ കര്‍മങ്ങള്‍ക്കിടെ വടക്കാഞ്ചേരി ഫൊറോന ദേവാലയത്തില്‍ മോഷ്ടാക്കളുടെ വിഹാരം. രണ്ട് വയോധികകളുടെ മൂന്നര പവന്റെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു. കാട്ടിലങ്ങാടി തേക്കാനത്ത് വീട്ടില്‍ മേരി (75) യുടെ ഒന്നര പവനും, പുല്ലാനിക്കാട് സ്വദേശിനി ത്രേസ്യ(88) ന്റെ രണ്ട് പവന്റെ മാലയുമാണ് നഷ്ടപ്പെട്ടത്. കാലത്ത് ഏഴിന് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കയ്പ് നീര് വിതരണം ചെയ്യുന്നതിനിടയിലായിരുന്നു മോഷണം. വിശ്വാസികളെന്ന വ്യാജേന ചടങ്ങുകളിലേയ്ക്ക് നുഴഞ്ഞ് കയറിയ തമിഴ്നാട് സ്വദേശിനികളായ വനിതകളാണ് മാലകള്‍ പൊട്ടിച്ചെടുത്തതെന്നാണ് സൂചന. ദൃശ്യങ്ങള്‍ പള്ളിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വടക്കാഞ്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."