മദ്‌റസകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നു
ചേളാരി: മദ്‌റസകളില്‍ പുതിയ അധ്യയന വര്‍ഷാരംഭവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തുടക്കമാകുന്നു. മെയ് 30 മുതല്‍ മദ്‌റസകളില്‍ പുതിയ വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതിനുള്ള അഡ്മിഷന്‍ ആരംഭിക്കും. ലോക്ക് ഡൗണ്‍ കാരണം മദ്‌റസകള്‍ തുറക്കുന്നതിനു മുന്‍പായി എല്ലാ ക്ലാസുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. മദ്‌റസാ പാഠപുസ്തകങ്ങള്‍ കോഴിക്കോട് ബുക്ക് ഡിപ്പോയിലും മദ്‌റസാഡയറി ചേളാരി സമസ്താലയത്തിലും തയാറായിക്കഴിഞ്ഞു. പരീക്ഷകള്‍ നടക്കാത്തതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രമോഷന്‍ നല്‍കിക്കൊണ്ടുള്ള രേഖകളും പട്ടികകളും തയാറാക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണം. മദ്‌റസാ റെക്കോര്‍ഡുകളുടെ വിതരണം ജില്ലാ ആസ്ഥാനങ്ങളില്‍ ഉടനെ തുടങ്ങും. പ്രതിസന്ധിഘട്ടത്തില്‍ മദ്‌റസാപ്രസ്ഥാനത്തെ ഒപ്പം നിറുത്തുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മാനേജ്‌മെന്റുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചു.
ചേളാരി മുഅല്ലിം പ്രസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ് കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ ചേളാരി, പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, കെ.എം മുഹമ്മദലി മുസ്‌ലിയാര്‍ കോട്ടയം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മൗലവി, അബ്ദുസ്സമദ് മുട്ടം, ബി.എസ്.കെ തങ്ങള്‍ മലപ്പുറം, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, സി. മുഹമ്മദ് ഫൈസി പാലക്കാട്, ടി.പി അലി ഫൈസി കാസര്‍കോട്, എന്‍.എം ഇല്യാസ് ഫൈസി തൃശൂര്‍, എം.യു ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എച്ച്. അബ്ദുല്‍കരീം മുസ്‌ലിയാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."