സ്വന്തം ഭൂമിയില്‍ അതിക്രമിച്ച് കയറി മണ്ണെടുപ്പ്
വടക്കാഞ്ചേരി: തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അതിക്രമിച്ച് കയറി മണ്ണെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ 81 കാരിയില്‍നിന്ന് പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാതെ ഉദ്യോഗസ്ഥര്‍ മടക്കിവിട്ടതായി പരാതി.
തെക്കുംകര പഞ്ചായത്തിലെ കുത്തുപാറ മീന്‍പുഴയ്ക്കല്‍ വീട്ടില്‍ റോസമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. റോസമ്മയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പത്തര സെന്റ് സ്ഥലത്തെ അര ഏക്കറിലുള്ള കുളത്തെ ചൊല്ലിയാണ് വിവാദവും, തര്‍ക്കവും കുളം പുറമ്പോക്ക് ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തെക്കുംകര പഞ്ചായത്ത് ഭരണസമിതി ഈ കുളം പിടിച്ചെടുത്തിരുന്നു. ഇതിനെതിരേ റോസമ്മ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കേസില്‍ വിധി വരുന്നതിന് മുമ്പ് കുളത്തിലെ മണ്ണ് നീക്കം ചെയ്യാന്‍ ലേലം നടത്തുകയും കരാര്‍ എടുത്ത വ്യക്തിമണ്ണ് നീക്കം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ഇതിനെതിരേ റോസമ്മ ജിയോളജി വകുപ്പിലും പരാതി നല്കി. പുറമ്പോക്ക് ഭൂമിയാണെന്ന് തെളിഞ്ഞാല്‍ ഭൂമി വിട്ടുകൊടുക്കുമെന്നും അത് വരെ നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ടാണ് റോസമ്മ പരാതി നല്കാന് എത്തിയത്. എന്നാല്‍ മണികൂറുകള്‍ പൊലിസ് സ്റ്റേഷനില്‍ ഇരുത്തി പരാതി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് മടക്കി വിടുകയായിരുന്നുവത്രെ. ഇതിനെതിരേ ഉന്നത പൊലിസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് വയോധിക അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."