'അമ്പത് മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ കര്‍ശനമായി നിരോധിക്കും'
പറവൂര്‍: പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നഗരസഭ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ ഫീസിന് ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്നും എന്നാല്‍ അമ്പത് മൈക്രോണില്‍ താഴെയുള്ളവ കര്‍ശനമായി നിരോധിക്കുമെന്നും പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് പറഞ്ഞു. നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് സംബന്ധിച് വ്യാപാരികളും നഗരസഭയും ശുചിത്വമിഷന്‍ പ്രധിനിധികളും പങ്കെടുത്ത ആലോചനയോഗത്തിലാണ് ചെയര്‍മാന്‍ തീരുമാനം അറിയിച്ചത്.
വ്യാപാരിസംഘടനയുമായി സഹകരിച് കുറഞ്ഞ ചിലവില്‍ തുണിസഞ്ചി നിര്‍മിച്ചു വിതരണം ചെയുന്ന കാര്യവും പരിഗണിക്കും. ഇതിന് വ്യാപാരികളുടെ പൂര്‍ണ പിന്തുണയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചു.
കച്ചവടസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നതിന് 4000 രൂപയടച് രജിസ്‌ട്രേഷന്‍ എടുക്കണമെന്ന നഗരസഭയുടെ നിര്‍ദേശം വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം കടകളില്‍ കയറി പരിശോധന നടത്തുകയും കനത്ത പിഴ ചുമത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് സംബന്ധിച് വിശദമായ ആലോചനായോഗം നടത്തുന്നതിന് തീരുമാനിച്ചത്. വ്യാപാരഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ പറവൂര്‍ ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ജോണി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ പ്രതിനിധി എസ്.രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി ബൈജു, മര്‍ച്ചന്റ്‌സ് വെഫെയര്‍ സൊസൈറ്റി പ്രസിഡന്റ് എം.ജി വിജയന്‍, പി.ബി പ്രമോദ്, എന്‍.എസ് ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
അമ്പത് മൈക്രോണില്‍ കൂടുതല്‍ എന്ന രേഖപ്പെടുത്തിയ കുറഞ്ഞ ബാഗുകള്‍ വിതരണം ചെയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതില്‍ വ്യാപാരികള്‍ വഞ്ചിതരാകരുതെന്നും നഗരസഭ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി. വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍ വ്യാപാരികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അധികൃതര്‍. കടകളില്‍നിന്ന് ഇവ കണ്ടെടുത്താല്‍ പിഴയൊടുക്കേണ്ടിവരും. കാരിബാഗുകള്‍ വിതരണം ചെയുന്നവരില്‍നിന്ന് കച്ചവടക്കാര്‍ ബില്ല് വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."