HOME
DETAILS

എസ്.എം.എഫ് ജില്ലാ മഹല്ല് സംഗമം ഇന്ന്

  
backup
April 15 2017 | 18:04 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%b8


എരുമപ്പെട്ടി: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഏപ്രില്‍ 26, 27 തിയ്യതികളില്‍ തൃശൂര്‍ വാദി ഖുബയില്‍ നടത്തുന്ന ദേശീയ പ്രതിനിധി സംഗമത്തിന്റെ പ്രചരണാര്‍ഥം തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ മഹല്ല് സംഗമം എരുമപ്പെട്ടി റംലി ഓര്‍ഫനേജില്‍ ഇന്ന് നടക്കും.
കാലത്ത് 9.45 ന് ആരംഭിക്കുന്ന സംഗമം എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് എസ്.എം.കെ. തങ്ങള്‍ പ്രാര്‍ഥന നടത്തും. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം മുഖ്യപ്രഭാഷണവും, സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രമേയ പ്രഭാഷണവും നിര്‍വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി എം.എം. മുഹ്‌യിദ്ധീന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ ഹാജി.കെ.മമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, എസ്.എം.എഫ്. സംസ്ഥാന ഓര്‍ഗനൈസര്‍മരായ എ.കെ ആലിപ്പറമ്പ്, പി.സി ഉമര്‍ മൗലവി വയനാട്, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ഓഫിസര്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, എസ്.എം.എഫ്. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ കരീം ഫൈസി,  ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.എം. ഇല്യാസ് ഫൈസി, സമസ്ത ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ ബഷീര്‍ കല്ലേപ്പാടം, എസ്.എം.എഫ്. ജില്ലാ സെക്രട്ടറിമാരായ ഉസ്മാന്‍ കല്ലാട്ടയില്‍, ഷംസുദ്ദീന്‍ വില്ലന്നൂര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദരി, ട്രഷറര്‍ മഅ്‌റൂഫ് വാഫി, എസ്.എം.എഫ്. ജില്ലാ ട്രഷറര്‍ ഹംസ ഹാജി അകലാട് സംസാരിക്കും. ജംഇയ്യത്തുല്‍ ഉലമ ജില്ലാ അംഗം ആറ്റൂര്‍ അബു ഹാജി പതാക ഉയര്‍ത്തും. ജില്ലയിലെ 24 മേഖലകളില്‍നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലക്ടറുടെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago