HOME
DETAILS
MAL
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു
backup
May 29 2020 | 03:05 AM
ബെയ്ജിങ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. മരണം 359,237 ഉം കടന്നു. അതേസമയം 25 ലക്ഷത്തിലധികം പേര് രോഗ മുക്തരായി. യു.എസിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീല്‍ , മെക്സിക്കോ, ഇക്വഡോര്‍, പെറു തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ പുതിയ കൊവിഡ് കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രസീല്‍, ബ്രിട്ടണ് എന്നിവിടങ്ങളില്‍ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം വര്‍ധിക്കുന്നു. യു.എസ് കഴിഞ്ഞാല്‍ ദിവസേന ഏറ്റവും കൂടുതല്‍ രോഗികളുണ്ടാകുന്ന രാജ്യമായി റഷ്യ മാറിക്കഴിഞ്ഞു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ 75,000 കോടി യൂറോയുടെ സാമ്പത്തിക സഹായ പദ്ധതിക്ക് രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."