HOME
DETAILS
MAL
ഉയിഗൂര്‍ പീഡനം: ചൈനയ്ക്കെതിരേ ഉപരോധത്തിന് യു.എസ് പ്രതിനിധിസഭയുടെ അംഗീകാരം
backup
May 29 2020 | 03:05 AM
വാഷിങ്ടണ്‍: സിന്‍ജിയാങില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരേ പീഡന നടപടികള്‍ സ്വീകരിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്ക്കെതിരേ ഉപരോധത്തിന് ശുപാര്‍ശ ചെയ്യുന്ന നിയമത്തിന് യു.എസ് പ്രതിനിധിസഭ അംഗീകാരം നല്കി. ഉയിഗൂര്‍ ഹ്യൂമന്റൈറ്റ് ആക്റ്റ് ബില്‍ ഒന്നിനെതിരേ 413 വോട്ടിനാണ് പാസായത്. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ 10 ലക്ഷത്തിലധികം മുസ്ലിംകള് അനധികൃത തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നതായി യു.എന്‍ കണ്ടെത്തിയിരുന്നു. സിന്‍ജിയാങില്‍ മുസ്ലിംകള്‍ക്കെതിരേ ചൈന നടത്തുന്ന ക്രൂരതകള്‍ ലോക മസ്സാക്ഷിക്കുമേലുള്ള കടന്നുകയറ്റമാണെന്നു സ്പീക്കര്‍ നാന്‍സി പെലോസി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."