HOME
DETAILS
MAL
അമ്മയുടെ തീരുമാനം അവരുടേത്, സര്‍ക്കാര്‍ ഇരക്കൊപ്പം- കടകംപള്ളി
backup
June 29 2018 | 05:06 AM
തിരുവനന്തപുരം: അമ്മ സ്വതന്ത്ര സംഘടനയാണ്. അവിടെ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും സാസ്‌കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താരസംഘടനയായ അമ്മയില്‍ ഇടതുപക്ഷ എം.പിയും എം.എല്‍.എമാരു ഉള്ളതൊന്നും പ്രശ്‌നമല്ലെന്നും സര്‍ക്കാര്‍ ഇരക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാംസ്‌കാരിക കേരളത്തിന് അപമാനകരമായ കാര്യമുണ്ടായപ്പോള്‍ ഗവണ്‍മെന്റ് ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സി.പി.എമ്മിനും സര്‍ക്കാറിനും ഒരേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രസംഘടനയായ അമ്മക്ക് എന്ത് നിലപാട് വേണമെങ്കിലും എടുക്കാം. എന്നാല്‍ കേരളത്തിന്റെ സാസ്‌ക്കാരിക പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സമീപനമാണ് അംഗങ്ങള്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."