HOME
DETAILS

ഈ മാസം യാത്ര ചെയ്തത് 91 ലക്ഷം പേര്‍

  
backup
May 29 2020 | 04:05 AM

%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d-91-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7
 
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണിനിടെ സര്‍വിസ് നടത്തിയ പ്രത്യേക ട്രെയിനുകളിലും ബസുകളിലുമായി ഈ മാസം യാത്ര ചെയ്തത് 91 ലക്ഷം പേരെന്ന് കേന്ദ്രം. ഇന്നലെ ഇതുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ചോദ്യത്തിന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഈ മറുപടി നല്‍കിയത്.
തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ഒട്ടേറെ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവയൊക്കെ നേരത്തെ സുപ്രിംകോടതിക്കു ബോധ്യമായതാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.സോളിസിറ്റര്‍ ജനറലിനോട് കോടതി വിവിധ വിഷയങ്ങളില്‍ മറുപടി ആരാഞ്ഞു. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് നിശ്ചയിക്കപ്പെട്ട സമയമെത്ര, അവര്‍ക്കുള്ള യാത്രകള്‍ക്കായി എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തി, യാത്രാവിവരം അവരെ കൃത്യമായി അറിയിക്കുന്നത് എങ്ങനെയാണ്, അവരില്‍നിന്ന് യാത്രയ്ക്ക് പണം ഈടാക്കുന്നുണ്ടോ, ഇല്ലെങ്കില്‍ പണം നല്‍കുന്നത് ആരാണ്, ഭക്ഷണ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് സുപ്രിംകോടതി ഉന്നയിച്ചത്.ഇക്കാര്യങ്ങളില്‍ വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെ, തൊഴിലാളികളുടെ വിഷയത്തില്‍ കൃത്യമായ നയം വേണമെന്നു കോടതി ആവശ്യപ്പെടുകയും ചെയ്തു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  23 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  23 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  23 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  23 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  23 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  23 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  23 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  23 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  23 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  23 days ago