HOME
DETAILS

കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ മിനിമം വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക്

  
backup
June 29 2018 | 05:06 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a4%e0%b5%8a

 


തൃശൂര്‍: കോര്‍പറേഷനിലെ ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന അമ്പതോളം തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ക്ലീനിങ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സമരത്തിലേക്ക്.
കോര്‍പറേഷനില്‍ ക്ലീനിങ് ഡെസ്റ്റിനേഷന്‍ ക്യാംപയ്‌നിന്റെ ഭാഗമായി നിലവില്‍ 69 രൂപക്കാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇവരെ സ്ഥിരപ്പെടുത്തി മിനിമം വേതനം നല്‍കണമെന്ന് യൂനിയന്‍ ജനറല്‍ സെക്രട്ടറി പി. കൃഷ്ണമ്മാള്‍ ആവശ്യപ്പെട്ടു. സമര പ്രഖ്യാപനത്തിന്റെ ഭാഗമായി ജൂലൈ നാലിന് ജില്ലാ ടൂറിസം പ്രമോഷനല്‍ ഓഫിസിനു (ഡി.ടി.പി.സി) മുന്‍പില്‍ തൊഴിലാളികള്‍ സത്യാഗ്രഹം നടത്തും.
ന്യൂ ട്രേഡ് യൂനിയന്‍ ഇനിഷേറ്റീവ് (എന്‍.ടി.യു.ഐ) സംസ്ഥാന പ്രസിഡന്റ് എം. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ അഞ്ചിന് കോര്‍പറേഷനു മുന്‍പില്‍ നടത്തുന്ന സത്യാഗ്രഹം എന്‍.ടി.യു.ഐ സംസ്ഥാന ജന.സെക്രട്ടറി അബ്ദുള്‍ ലത്തീഫ് ഉദ്ഘാടനം ചെയ്യും. 2005 മുതലുള്ള ശബളകുടിശിക നല്‍കുക, മഴക്കാലത്ത് സുരക്ഷ ഉപകരണങ്ങളും പണി ആയുധങ്ങളും ഉറപ്പാക്കുക, ഇ.എസ്.ഐ, പി.എഫ് മുന്‍കാല പ്രാബല്യത്തോടുകൂടി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കുമെന്നു യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് വിശ്വകല തങ്കപ്പന്‍, കെ.എസ് യശോദര ദേവി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago