മൊറട്ടോറിയം ഉത്തരവ് വൈകിപ്പിച്ചു, ചീഫ് സെക്രട്ടറിക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഉത്തരവ് ഇറക്കാന്‍ വൈകിയ ചീഫ് സെക്രട്ടറിക്കെതിരേ മുഖ്യമന്ത്രി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്ത് കൊണ്ടാണ് വൈകിയെതെന്നാണ് മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിക്കെതിരേ മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.
കര്‍ഷക ആത്മഹത്യകള്‍ പെരുകിയപ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ പ്രഖ്യാപിച്ച നടപടികള്‍ വൈകിയതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തെരഞ്ഞടുപ്പും പ്യഖ്യാപിച്ചതോടെ ഉത്തരവുകള്‍ ഇറക്കാനും മൊറൊട്ടോറിയ പ്രഖ്യാപനം നടപ്പാക്കാനുമായിട്ടുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉത്തരവിറക്കാനാകാത്തത് എന്നാണ് വിലയിരുത്തല്‍.
ഉത്തരവ് ഇറക്കാന്‍ വൈകിയതിന് കൃഷിമന്ത്രി ഇന്നലെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വലിയ തീരുമാനങ്ങള്‍ പാടില്ലെന്ന നിബന്ധന അനുസരിച്ചാണ് ഉത്തരവ് ഇറക്കാത്തെതെന്നാണ് ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണം. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഉത്തരവ് അനുസരിച്ച് കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഈ വര്‍ഷം ഒക്ടോബര്‍11 വരെ ഉണ്ട്. പുതിയ ഉത്തരവ് വൈകിയാലും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
ബാങ്കുകളുമായി ഒരു ധാരണയിലെത്തിയതിനാല്‍ ജപ്തി നടപടിയിലേക്ക് അവര്‍ പോകുകയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മന്ത്രിസഭാ തീരുമാനം എടുത്ത ശേഷം എന്തുകൊണ്ട് ഉത്തരവിറക്കാന്‍ വൈകി എന്നുള്ളതാണ് ഉയര്‍ന്നിരുന്ന ചോദ്യം. കൃഷി മന്ത്രിയും ഇക്കാര്യം തന്റെ കയ്യിലല്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തി.
ഇതില്‍ കൃഷി വകുപ്പ് ചെയ്യേണ്ടത് ചെയ്തുവെന്നും ചീഫ് സെക്രട്ടറിയാണ് സാങ്കേതിക നടപടികള്‍ എടുക്കേണ്ടതെന്നും അത് എന്തുകൊണ്ട് അദ്ദേഹം ചെയ്തില്ലെന്ന് അറിയില്ലെന്നുമാണ് കൃഷിമന്ത്രി ഇന്നലെ അറിയിച്ചത്.
കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടുകയും ചെയ്തു. കര്‍ഷകര്‍ എടുത്ത കാര്‍ഷികകാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നടപടി അനുസരിച്ച് വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് മുപ്പത്തൊന്ന് വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പക്കുമാണ് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാക്കിയും മാറ്റിയിരുന്നു. ഇടുക്കി വയനാട് ജില്ലകളില്‍ ഇത്2108 ഓഗസ്റ്റ് 31 വരെയുമാക്കി.
ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക്‌നല്‍കുന്നതിനും തീരുമാനിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50000 രൂപയ്ക്ക് മേലുള്ള കുടിശികക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താനുംതീരുമാനിച്ചിരുന്നു.
പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നഷകാന്‍ 85 കോടി രൂപ ഉടനെ അനുവദിക്കാനും നടപടിയായി. 54 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."